
Perinthalmanna Radio
Date: 28-11-2024
പെരിന്തൽമണ്ണ: കാദറലി അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് പെരിന്തൽമണ്ണ നെഹ്റു സ്റ്റേഡിയത്തിൽ ഡിസംബർ 20 ന് ആരംഭിക്കും. ടൂർണമെൻറ് ഫിക്സ്ചർ പ്രകാശനം കലക്ടർ വി.ആർ.വിനോദ് നിർവഹിച്ചു.
കാദറലി ക്ലബ് പ്രസിഡന്റ് സി.മുഹമ്മദലി ആധ്യക്ഷ്യം വഹിച്ചു. ജനറൽ സെക്രട്ടറി പച്ചീരി ഫാറൂഖ്, ട്രഷറർ മണ്ണിൽ ഹസ്സൻ, എച്ച്.മുഹമ്മദ് ഖാൻ, റംഷാദ് , റഷീഫ്, മണ്ണേങ്ങൽ അസീസ്, യൂസഫ് രാമപുരം, വി.പി.നാസർ, പാറയിൽ കരീം, ഇ.കെ.നവാസ്, എ.അബ്ദുൽ ഖാദർ തുടങ്ങിയവർ പ്രസംഗിച്ചു. 24 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുക. സ്റ്റേഡിയത്തിൽ ടൂർണമെന്റിന്റെ ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. സീസൺ ടിക്കറ്റുകളുടെ വിതരണ ഉദ്ഘാടനം ഇന്ന് രാവിലെ പെരിന്തൽമണ്ണ ഡിവൈഎസ്പി ടി.കെ.ഷൈജു നിർവഹിക്കും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
