
Perinthalmanna Radio
Date: 28-12-2023
പെരിന്തൽമണ്ണ : ജില്ലാ ആശുപത്രിയിലെ ഐഎംഎ രക്ത ബാങ്കിന് ദേശീയ പുരസ്‌കാരം. രാജ്യത്ത് ഏറ്റവും കൂടുതൽ രക്തദാനം നടത്തുന്ന രക്തബാങ്കിനുള്ള പുരസ്‌കാരമാണ് നേടിയത്. കോവളത്ത് നടക്കുന്ന ഐഎംഎ ദേശീയ സമ്മേളനത്തിൽ ദേശീയ പ്രസിഡന്റ് ഡോ.ശരത് അഗർവാൾ, നിയുക്ത പ്രസിഡന്റ് ഡോ.ആർ.വി.അശോകൻ എന്നിവരിൽ നിന്ന് ഐഎംഎ ബ്രാഞ്ച് പ്രസിഡന്റ് ഡോ.ഷാജി ഗഫൂർ, സെക്രട്ടറി ഡോ.കെ.ബി.ജലീൽ, ബ്ലഡ് ബാങ്ക് ഓഫിസർ ഡോ.മുഹമ്മദ് അനസ് എന്നിവർ പുരസ്‌കാരം ഏറ്റുവാങ്ങി.
ഐഎംഎയുടെയും ആശുപത്രി എച്ച്എംസിയുടെയും നേതൃത്വത്തിലുള്ളതാണ് ജില്ലാ ആശുപത്രിയിലെ രക്തബാങ്ക്. ഏറ്റവും കൂടുതൽ സന്നദ്ധ രക്തദാന ക്യാംപ് സംഘടിപ്പിച്ചതിനുള്ള കേരള സ്‌റ്റേറ്റ് ട്രാൻസ്‌ഫ്യൂഷൻ കൗൺസിലിന്റെ സംസ്ഥാന പുരസ്‌കാരം കഴിഞ്ഞ 6 വർഷമായി നേടുന്നു. പ്രതിമാസം ശരാശരി 1500 യൂണിറ്റ് രക്തം സന്നദ്ധ ക്യാംപുകൾ വഴി മാത്രം ഇവിടെ ശേഖരിക്കുന്നുണ്ട്. എച്ച്ഐവി, എച്ച്ബിഎസ്‌എജി, എച്ച്‌സിവി, സിഫിലിസ് പരിശോധനകൾക്കുള്ള അത്യാധുനിക ക്ലിയാ മെഷീൻ ഉൾപ്പെടെ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. മലപ്പുറം, പാലക്കാട് ജില്ലകളിലെ വിവിധ ആശുപത്രികൾക്കാണ് ബ്ലഡ് ബാങ്കിൽ നിന്ന് രക്തം നൽകുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
