
Perinthalmanna Radio
Date: 29-01-2024
പെരിന്തൽമണ്ണ : പെരിന്തൽമണ്ണ എക്സ്പോ ഗ്രൗണ്ടിൽ നടന്ന മ്യൂസിക് ഫെസ്റ്റിനിടെ സംഘർഷം. ഇന്നലെ രാത്രിയാണ് സംഭവം. ജനക്കൂട്ടം ടിക്കറ്റ് കൗണ്ടറും ഉപകരണങ്ങളും സ്റ്റേജും തകർത്തു. അമിത തിരക്ക് മൂലം പത്ത് മണിക്ക് അവസാനിക്കേണ്ട പരിപാടി നേരത്തേ നിർത്തിവെച്ചതാണ് സംഷർഷത്തിനിടയാക്കിയത്. നേരത്തേ പരിപാടി നേരത്തേ അവസാനിച്ചതോടെ റീ ഫണ്ട് ആവശ്യപ്പെട്ടു. ഇത് നൽകാതായതോടെ ജനം അക്രമാസക്തരാവുകയായിരുന്നു. കണ്ടാലറിയാവുന്ന 20 പേർക്കെതിരെ പെരിന്തൽമണ്ണ പൊലീസ് കേസെടുത്തു. മ്യൂസിക്ക് ഫെസ്റ്റ് നടത്തിയതും അനുമതി ഇല്ലാതെയാണെന്ന് പൊലീസ് പറയുന്നു. സംഘാടകർക്കെതിരെയും നടപടി ഉണ്ടാകുമെന്നാണ് വിവരം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
