സാമൂഹിക സേവന പ്രവർത്തനങ്ങളിൽ മാതൃകപരമായ പ്രവർത്തനം നടത്തിയവരെ ആദരിച്ചു

Share to

Perinthalmanna Radio
Date: 29-01-2024

പെരിന്തൽമണ്ണ : സാമൂഹിക സേവന പ്രവർത്തനങ്ങളിൽ മാതൃകപരമായ പ്രവർത്തനം നടത്തിയവരെ പെരിന്തൽമണ്ണ ഈഗിൾസ് ജൂബിലി ക്ലബ്ബിന്റെ നേതൃത്വത്തിൽ ആദരിച്ചു. രക്തദാന ജീവകാരുണ്യ പ്രവർത്തനങ്ങളിൽ 116 തവണ രക്തദാനം ചെയ്ത് മാതൃകപരമായ പ്രവർത്തനം നടത്തുന്ന അബ്ദുൽ അസീസിനെയും പാമ്പിന്റെ ഭീഷണിയോ വാഹനാപകടമോ അപകടക്കെണിയൊരുക്കുന്ന മരമോ ഒഴുക്കിൽ പെട്ട അപകടമോ പ്രകൃതി ദുരന്തമോ തീപിടിത്തമോ എന്തുമാകട്ടെ എവിടെ നിന്നെങ്കിലും അപകട വിവരം എത്തിയാൽ ഉടൻ തന്നെ കുതിച്ചെത്തുന്ന ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് ഡെപ്യൂട്ടി ലീഡർ പെരിന്തൽമണ്ണക്കാരുടെ സ്വന്തം സൂപ്പർമാൻ ജബ്ബാർ ജൂബിലിയെയും ഈഗിൾസ് ജൂബിലി ക്ലബ് ആദരിച്ചു. ജബ്ബാർ ജൂബിലിക്കും അബ്ദുൽ അസീസിനും ഈഗിൾസ് ക്ലബ്ബ് സെക്രട്ടറി പ്രസാദ് മൊമെന്റോ നൽകി ആദരിച്ചു. ക്ലബ്ബ് പ്രവർത്തകരായ അബ്ബാസ്, മുസ്തഫ, ശിഹാബ്, അൻസാർ അൻവർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *