
Perinthalmanna Radio
Date: 29-01-2024
പെരിന്തൽമണ്ണ ∙ ഷൊർണൂർ–നിലമ്പൂർ റെയിൽവേ ലൈനിന്റെ ഇരുവശങ്ങളിലുമായി അപ്രോച്ച് റോഡുകൾ എത്തി നിൽക്കുന്ന പൂപ്പലത്ത് മേൽപാലം വേണമെന്ന ആവശ്യത്തിൽ കാലങ്ങളായി അധികൃതർക്ക് നിസ്സംഗത. വലമ്പൂരിൽനിന്നുള്ള റോഡും പൂപ്പലത്തു നിന്നുള്ള റോഡും റെയിൽവേ ലൈൻ വരെ എത്തിയിട്ടുണ്ട്. ലൈൻ മറികടക്കാൻ വഴിയില്ലാത്തതിനാൽ വലമ്പൂരിൽനിന്ന് പെരിന്തൽമണ്ണയിലെത്താൻ ഓരാടംപാലം അങ്ങാടിപ്പുറം വഴി വളഞ്ഞു പോകണം. ഇതുമൂലം ദിവസവും ഒട്ടേറെപ്പേർ ദുരിതത്തിലാകുന്നുണ്ട്. പൂപ്പലം ഭാഗത്ത് മേൽപാലം യാഥാർഥ്യമായാൽ ഇവിടത്തുകാർക്ക് എളുപ്പത്തിൽ പെരിന്തൽമണ്ണയിലെത്താനാകും.
ആയിരക്കണക്കിന് യാത്രക്കാർക്ക് ഇത് ഉപകാരപ്പെടും. ഈ ആവശ്യം ഉന്നയിച്ചു വലമ്പൂർ വികസന സമിതി പഞ്ചായത്ത് പ്രസിഡന്റ് കെ.പി.സഈദയുടെ നേതൃത്വത്തിൽ എം.പി.അബ്‌ദുസ്സമദ് സമദാനി എംപിക്ക് നിവേദനം നൽകി. സുന്ദരൻ മുണ്ടക്കൽ, കെ.പി.കുഞ്ഞിക്കൃഷ്‌ണൻ, ഹക്കീം വൈദ്യർ, പുളിയക്കുത്ത് അസൈനാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഈ മേൽപാലത്തിനായി മുൻപ് ശ്രമം നടത്തിയതാണെന്നും ശ്രമം ഊർജിതമായി തുടരുമെന്നും എംപി ഉറപ്പു നൽകി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
