
Perinthalmanna Radio
Date: 29-01-2025
പെരിന്തൽമണ്ണ: കാദറലി അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ നിന്നുള്ള വരുമാനം ഈ വർഷവും വിവിധ സാമൂഹിക–സേവന, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കും. സംഘാടക സമിതി പിരിച്ചുവിടൽ യോഗത്തിന്റെയും ക്ലബ്ബിന്റെ കോൺഫറൻസ് ഹാളിന്റെയും ഉദ്ഘാടനം ഇ.ടി.മുഹമ്മദ് ബഷീർ എംപി നിർവഹിച്ചു. കാദറലി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഏറെ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.
നഗരസഭാധ്യക്ഷൻ പി.ഷാജി ആധ്യക്ഷ്യം വഹിച്ചു. പ്രവർത്തന മികവിന് പെരിന്തൽമണ്ണ സിഐ സുമേഷ് സുമേഷ് സുധാകരൻ, എസ്ഐ ഷിജോ സി.തങ്കച്ചൻ എന്നിവർക്കും ഐപിഎൽ താരമായ വിഘ്നേഷ് പുത്തൂരിനുള്ള ഉപഹാരം അദ്ദേഹത്തിന്റെ പിതാവ് പി.സുനിൽകുമാറിനും സമ്മാനിച്ചു. കാദറലി ക്ലബ് പെരിന്തൽമണ്ണയുടെ മേൽവിലാസമായി മാറിയതായി അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്ത നജീബ് കാന്തപുരം എംഎൽഎ പറഞ്ഞു. മുതിർന്ന മാധ്യമ പ്രവർത്തകരെ അദ്ദേഹം ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി.എം.മുസ്‌തഫ, നാലകത്ത് സൂപ്പി, യു.അബ്ദുൽ കരീം, എ.കെ.നാസർ, എൻ.പി.ഉണ്ണിക്കൃഷ്ണൻ, എഡിഎം എൻ.എം.മെഹറലി, ക്ലബ് സെക്രട്ടറി പച്ചീരി ഫാറൂഖ്, പ്രസിഡന്റ് സി.മുഹമ്മദലി, സിഐ സുമേഷ് സുധാകരൻ, എസ്ഐ ഷിജോ സി തങ്കച്ചൻ, മണ്ണിൽ ഹസ്സൻ, പി.ടി.എസ്.മൂസു, നാലകത്ത് ബഷീർ, ജോളി ജെയിംസ് തുടങ്ങിയവർ പ്രസംഗിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
