
Perinthalmanna Radio
Date: 29-01-2026
പെരിന്തൽമണ്ണ: രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് വ്യാഴാഴ്ച നിയമസഭയിൽ അവതരിപ്പിക്കുമ്പോൾ പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുകയാണ് പെരിന്തൽമണ്ണ മണ്ഡലം. ജനപ്രിയ പ്രഖ്യാപനങ്ങൾക്കു സാധ്യതയുണ്ടെങ്കിലും മണ്ഡലത്തിൽ പുതിയ പദ്ധതികൾ അനുവദിക്കുമോയെ ന്ന് വ്യാഴാഴ്ച അറിയാം. ഒരാടംപാലം- മാനത്തുമംഗലം ബൈപ്പാസ് റോഡ് സ്ഥലമെടുപ്പുൾപ്പടെ പ്രാഥമിക പ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിക്കണം എന്നുള്ളത് കാലങ്ങളായുള്ള പ്രധാന ആവശ്യമാണ്.
പുലാമന്തോൾ ഗവ. ഹയർ സെക്കൻഡറി സ്ളിൽ കെട്ടിട നിർമാണം, പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയുടെ വികസന പ്രവർത്തനങ്ങൾ. വിവിധ റോഡുകളുടെ നവീകരണവും മേലാറ്റൂർ മിനി സ്റ്റേഡിയത്തിൽ വിവിധ പ്രവൃത്തികളും എന്നിവയ്ക്ക് ഫണ്ട് അനുവദിക്കണം എന്നാണ് നജീബ് കാന്തപുരം എം.എൽ.എ. ഉന്നയിച്ചിരിക്കുന്ന ആദ്യ മൂന്ന് ആവശ്യങ്ങൾ പുലാമന്തോൾ- കൊളത്തൂർ റോഡ് നവീകരികരണം, ആലിപ്പറമ്പ് പഞ്ചായത്തിലെ കാളിക്കടവ് പാലം, തൂതപ്പുഴക്ക് കുറുകെ ഏലംകുളം ഗ്രാമ പഞ്ചായത്തിലെ പറയൻതുരുത്ത് -മാട്ടായ പാലം, പെരിന്തൽമണ്ണ -തൂത റോഡ് നവീകരണം രണ്ടാം ഘട്ടം, പെരിന്തൽമണ്ണ പുലാമന്തോൾ, താഴെക്കോട്, കരിങ്കല്ലത്താണി, വെട്ടത്തൂർ, മേലാറ്റൂർ പട്ടണങ്ങളുടെ നവീകരണം തുടങ്ങിയവയാണ് മറ്റ് ആവശ്യങ്ങൾ.
മറുതല ഒടമല റോഡ് നവീകരണം, മുതിരമണ്ണ അയിലംപറമ്പ് റോഡ് നവീകരണം, വെട്ടത്തൂർ പഞ്ചായത്തിലെ പൂങ്കാവനം ഡാമിനോടു ചേർന്ന് ഉദ്യാന പാർക്ക് നിർമാണം. പെരിന്തൽമണ്ണ മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിനു മുകളിൽ ആധുനിക സൗകര്യങ്ങളോടു കൂടിയ രണ്ടു നിലകൾ, പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയുടെ മാസ്റ്റർപ്ലാൻ പ്രകാരമുള്ള വികസനം. ഇൻഡോർ സ്റ്റേഡിയം, സിന്തറ്റിക് ട്രാക്, ഫുട്ബോൾ സ്റ്റേഡിയം, ഫിറ്റ്നസ് സെൻ്റർ, സ്വിമ്മിങ് പൂൾ തുടങ്ങിയ സൗകര്യങ്ങളോടെ ഉള്ള സ്പോർട്സ് കോംപ്ലക്സ്. രാമഞ്ചാടി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയിൽ പള്ളത്ത് കടവിൽ റെഗുലേറ്റർ കം ഫുട് ബ്രിഡ്ജ്, കൊടികുത്തിമല ഇക്കോ ടൂറിസം കേന്ദ്രത്തിൻ്റെ സമഗ്ര വികസനം, രാമഞ്ചാടി, വെട്ടിച്ചുരുക്ക് കുടിവെള്ള പദ്ധതി പ്രദേശങ്ങളിൽ റെഗുലേറ്റർ വിയർ തുടങ്ങിയ ആവശ്യങ്ങളുമുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
