വേനൽ കനക്കും മുൻപേ വെള്ളിയാർ വറ്റുന്നു

Share to


Perinthalmanna Radio
Date: 29-01-2026

മേലാറ്റൂർ : വേനൽ കനക്കുംമുൻപേ ചെറുതും വലുതുമായ തോടുകൾ മിക്കതും വറ്റി. ഇപ്പോൾ വെള്ളിയാറും വരൾച്ചഭീഷണിയിലാണ്. തടയണകെട്ടി വെള്ളം നിലനിർത്തിയില്ലെങ്കിൽ കൊടുംചൂടേറ്റ് ആഴ്‌ചകൾക്കുള്ളിൽ ഉള്ള വെള്ളവും വറ്റി നീരൊഴുക്ക് കുറയും. മഴക്കാലങ്ങളിൽ കരകവിഞ്ഞൊഴുകുന്ന വെള്ളിയാർ വേനൽമഴയും വേണ്ടപോലെ ലഭിക്കാത്തതിനാൽ നാൾക്കുനാൾ ശോഷിച്ചുവരുകയാണ്.

ഒട്ടേറെ കുടിവെള്ള പദ്ധതികൾക്ക് വെള്ളം നൽകുന്ന പുഴകൂടിയാണിത്. എന്നാൽ, പുഴയുടെ മധ്യഭാഗത്തുപോലും വെള്ളമില്ലാത്ത അവസ്ഥയാണിപ്പോൾ. ഏക്കർകണക്കിന് കൃഷിഭൂമിയിലേക്ക് യഥേഷ്ടം വെള്ളം നൽകുന്ന വെള്ളിയാറിലെ ജലസമ്പത്ത് കുറയുന്നത് കർഷകർക്കിടയിലും ആശങ്കയേറ്റുകയാണ്.

പ്രളയസമയത്ത് അടിഞ്ഞുകൂടിയ മണ്ണും ചെളിയും പൂർണമായി നീക്കംചെയ്യാത്തതും കൈയേറ്റവുമെല്ലാം പുഴയുടെ അതിജീവനത്തിന് ഭീഷണിയാകുന്നുണ്ട്. വിഷയത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന് കാര്യക്ഷമമായ ഇടപെടലുകളില്ലാത്തതും വെള്ളിയാറിന്റെ ജലസമ്പത്ത് കുറയാൻ കാരണമാകുന്നുണ്ട്.

വെള്ളിയാറിൽ ജലനിരപ്പ് താഴുന്നതോടെ സമീപത്തെ നൂറുകണക്കിനു വീടുകളിലെ കിണറുകളിലും വെള്ളമില്ലാത്ത സ്ഥിതിയാണുണ്ടാകുക. ഇതോടെ കുടിവെള്ളത്തിനടക്കം വലിയ ക്ഷാമമുണ്ടാകും. നീരൊഴുക്ക് നിലയ്ക്കുംമുൻപ് വെള്ളിയാറിനു കുറുകെ അനുയോജ്യമായ സ്ഥലങ്ങളിൽ തടയണകൾ നിർമിച്ച് വെള്ളം കെട്ടിനിർത്തി ജലസമ്പത്ത് കാത്തുസൂക്ഷിക്കാൻ നടപടിവേണമെന്നാണ് നാട്ടുകാരുടെയും കർഷകരുടെയും ആവശ്യം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *