വളവമലൈ റെയിൽവേ സ്റ്റേഷൻ; നിലമ്പൂർ പാതയിലെ പുതിയ റെയിൽവേ സ്റ്റേഷനോ?

Share to

Perinthalmanna Radio
Date: 29-02-2024

മേലാറ്റൂർ : ബുധനാഴ്ച രാവിലെ മേലാറ്റൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ യാത്രക്കാർ ഒന്നമ്പരന്നു. നിലമ്പൂർ പാതയിലെ പുതിയ റെയിൽവേ സ്റ്റേഷനോ?. റെയിൽവേ സ്റ്റേഷന്റെ പേരും ചുറ്റുപാടുമെല്ലാം മാറിയിരിക്കുന്നു. സ്റ്റേഷന്റെ പേര് തമിഴ്‌നാട്ടിലെ ഏതോ ഗ്രാമത്തെ സൂചിപ്പിക്കുന്ന വളവമലൈ എന്നാണ്. സ്റ്റേഷന് മുന്നിൽ പഴയ കാലഘട്ടത്തെ സൂചിപ്പിക്കുന്ന കുതിരവണ്ടിയും സൈക്കിളുകളും. ആകപ്പാടെ തിരക്കോടു തിരക്ക്. പിന്നീട് അന്വേഷിച്ചപ്പോഴാണ് സിനിമാ ചിത്രീകരണമാണെന്ന് മനസ്സിലായത്.

കാളിദാസ് ജയറാം നായകനാകുന്ന ‘നിള വരും വേളൈ’ എന്ന സിനിമയുടെ ചിത്രീകരണത്തിനാണ് മേലാറ്റൂർ റെയിൽവേസ്റ്റേഷൻ വേദിയായത്. ബുധനാഴ്ച പുലർച്ചെ തന്നെ ഷൂട്ടിങ് സംഘം സ്ഥലത്തെത്തി സ്റ്റേഷന്റെ പേരും ചുറ്റുപാടുമെല്ലാം മാറ്റിയിരുന്നു. 1974- വർഷത്തെ അനുസ്മരിപ്പിക്കുംവിധം സ്റ്റേഷന് മുൻവശത്ത് കുതിരവണ്ടിയും സൈക്കിളുകളുമെല്ലാം സെറ്റിട്ട് പുനരാവിഷ്കരിക്കുകയായിരുന്നു എ. ഹരിഹരനാണ് ചിത്രത്തിന്റെ സംവിധായകൻ. ചിത്രീകരണ വിവരമറിഞ്ഞ് നിരവധി പേരാണ് സ്റ്റേഷൻ പരിസരത്ത് എത്തിയത്. ഒരു ദിവസത്തെ ഷൂട്ടിങ് പൂർത്തിയാക്കി വൈകീട്ട് അഞ്ചോടെ സംഘം ലൊക്കേഷൻ വിട്ടു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *