ഇന്ന് ദുഃഖവെള്ളി; കുരിശുമരണത്തിന്‍റെ ഓര്‍മ പുതുക്കി വിശ്വാസികൾ

Share to



Perinthalmanna Radio
Date: 29-03-2024

പെരിന്തൽമണ്ണ: യേശു ക്രിസ്തുവിന്റെ കുരിശുമരണത്തിൻറെ ഓർമയിൽ ദുഃഖവെള്ളി ആചരിച്ച് ലോകമെങ്ങുമുള്ള വിശ്വാസികൾ. കൂടാതെ വിവിധയിടങ്ങളിൽ പുരോഹിതൻമാരും വിശ്വാസികളും പങ്കെടുക്കുന്ന കുരിശിന്റെ വഴി തീർഥാടനയാത്ര നടക്കും. അതിനുശേഷം ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനാ ച്ചടങ്ങുകൾ നടക്കും.

യേശു ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ വ്യാഴാഴ്ച പെസഹ ആചരിച്ചു. യേശു, കുരിശുമരണത്തിന്റെ തലേന്നാൾ 12 അപ്പോസ്തോലന്മാരുമൊത്ത് അന്ത്യഅത്താഴം കഴിച്ചതിന്റെയും വിനയത്തിന്റെയും സേവനത്തിന്റെയും മാതൃകയായി ശിഷ്യന്മാരുടെ പാദംകഴുകിയതിനെയും അനുകരിച്ച് ദേവാലയങ്ങളിൽ കാൽകഴുകൽ ശുശ്രൂഷ നടത്തി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *