രാത്രി തിരുവാഴാംകുന്നിലേക്കുള്ള കെഎസ്ആർടിസി സർവീസ് പുനരാരംഭിച്ചു

Share to



Perinthalmanna Radio
Date: 29-03-2024

പെരിന്തൽമണ്ണ: രാത്രി 7.50 ന് പെരിന്തൽമണ്ണയിൽ നിന്ന് വെട്ടത്തൂർ – അലനല്ലൂർ വഴി തിരുവാഴാംകുന്നിലേക്കുള്ള കെഎസ്ആർടിസി ബസ് സർവീസ് വീണ്ടും തുടങ്ങി. ദിവസങ്ങളായി ഈ സർവീസ് താൽക്കാലികമായി നിർത്തിയത് യാത്രക്കാർക്ക് ഇരുട്ടടിയായിരുന്നു.

രാത്രി എട്ടരയോടെ പെരിന്തൽമണ്ണയിൽ നിന്ന് പുറപ്പെട്ടിരുന്ന ബസ് സർവീസ് നിർത്തിയിട്ട് വർഷങ്ങളായി. ഇതിനു പുറമേ രാത്രി 7.50നുള്ള സർവീസും നിർത്തിയത് പെരിന്തൽമണ്ണയിലെത്തി വെട്ടത്തൂർ, അലനല്ലൂർ, തിരുവാഴാംകുന്ന് ഭാഗങ്ങളിലേക്കു പോകുന്നവർക്ക് ഏറെ പ്രയാസം സൃഷ്ടിച്ചിരുന്നു. കലക്‌ഷൻ കുറവായതാണ് സർവീസ് നിർത്താൻ കാരണമായതായി അധികൃതർ പറഞ്ഞിരുന്നത്. ഇത് സംബന്ധിച്ച് പെരിന്തൽമണ്ണ റേഡിയോ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ വാർത്ത നൽകിയതിനെ തുടർന്നാണു നടപടി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *