പ്രാർഥനാനിർഭരമായി റമസാനിലെ അവസാന വെള്ളിയാഴ്ച

Share to

Perinthalmanna Radio
Date: 29-03-2025

മലപ്പുറം ∙റമസാനിലെ അവസാന വെള്ളിയാഴ്ച ജില്ലയിലെ പള്ളികൾ വിശ്വാസികളെക്കൊണ്ടു നിറഞ്ഞു. ഈറനണിഞ്ഞ കണ്ണുകളോടെ, പ്രാർഥനാനിർഭരമായ ഹൃദയത്തോടെ ജുമുഅ ഖുതുബയിൽ വിശുദ്ധ മാസത്തോടു വിടപറഞ്ഞു. പല പള്ളികളിലും പശ്ചാത്താപ പ്രാർഥന (തൗബ) നടന്നു. റമസാൻ അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ജില്ലയിൽ പെരുന്നാൾ വിപണിയും ചൂടുപിടിച്ചു. വസ്ത്രക്കടകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. പകൽ ചൂടായതിനാൽ രാത്രി വൈകിയും നഗരങ്ങളിൽ തിരക്കു കുറയുന്നില്ല.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/J7NWdxCLJpk9T56B3gQkSz
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *