
Perinthalmanna Radio
Date: 29-03-2025
പെരിന്തൽമണ്ണ: മാലിന്യമുക്ത നവകേരളം ക്യാംപെപെയ്നിന്റെ ഭാഗമായി നഗരസഭ ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു. പൊതു ഇടങ്ങളിൽ വലിച്ചെറിയുന്ന ബോട്ടിലുകൾ നിക്ഷേപിക്കുന്നതിനും മാലിന്യ വിമുക്ത നഗരമാക്കുന്നതിനുമാണ് വിവിധ സ്ഥലങ്ങളിലായി 18 ബോട്ടിൽ ബൂത്തുകളാണു നഗരസഭ സ്ഥാപിക്കുന്നത്. ഹൈടെക് ഷോപ്പിങ് കോംപ്ലക്സിൽ സ്ഥാപിച്ച ബോട്ടിൽ ബൂത്ത് നഗരസഭാ സ്ഥിരസമിതി അധ്യക്ഷ ഷാൻസി ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ പി.ശിവൻ, ഡീനു, ഫൈസൽ എന്നിവർ പ്രസംഗിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/J7NWdxCLJpk9T56B3gQkSz
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
