
Perinthalmanna Radio
Date: 29-03-2026
പട്ടാമ്പി നേർച്ചയോട് അനുബന്ധിച്ച് ഇന്ന് 29.03.2026 ന് ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 12 മണി വരെ പട്ടാമ്പിയിൽ താഴെ പറയുന്ന രീതിയിൽ വാഹന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതാണ്.
1) പെരിന്തൽമണ്ണ ഭാഗത്ത് നിന്നും ഗുരുവായൂർ ഭാഗത്തേക്ക് പോവുന്ന വാഹനങ്ങൾ തൃത്താല കൊപ്പം ഭാഗത്ത് നിന്നും മുതുതല വെളിയാങ്കല്ല് വഴി ഗുരുവായൂർ ഭാഗത്തേക്ക് പോവേണ്ടതാണ്.
2) വളാഞ്ചേരി, പെരിന്തൽമണ്ണ ഭാഗത്തു നിന്നും പാലക്കാട് ഭാഗത്തേക്ക് പോവുന്ന വാഹനങ്ങൾ കൊപ്പം ഭാഗത്തു നിന്നും മുളയൻകാവ്. വല്ലപ്പുഴ വഴി പാലക്കാട് ഭാഗത്തേക്ക് പോവേണ്ടതാണ്.
3) പാലക്കാട് ഭാഗത്ത് നിന്നു. പെരിന്തൽമണ്ണ ഭാഗത്തേക്ക് പോവുന്ന വാഹനങ്ങൾ കുളപ്പുള്ളി ഭാഗത്ത് നിന്നും കയിലിയാട്, മുളയൻകാവ്, വല്ലപ്പുഴ വഴി പെരിന്തൽമണ്ണ ഭാഗത്തേക്ക് പോവേണ്ടതാണ്.
4) പാലക്കാട് ഭാഗത്ത് നിന്നു ഗുരുവായൂർ ഭാഗത്തേക്ക് പോവുന്ന വാഹനങ്ങൾ കുളപ്പുള്ളി ഭാഗത്തു നിന്നും ചെറുതുരുത്തി, പളളം, കൂട്ടുപാത വഴി ഗുരുവായൂർ ഭാഗത്തേക്ക് പോവേണ്ടതാണ്.
5) ഗുരുവായൂർ ഭാഗത്തു നിന്നും പാലക്കാട് ഭാഗത്തേക്ക് പോവുന്ന വാഹനങ്ങൾ കൂട്ടുപാത വഴി ചെറുതുരുത്തി, പളളം വഴി പാലക്കാട് ഭാഗത്തേക്ക് പോവേണ്ടതാണ്.
6) ഗുരുവായൂർ ഭാഗത്തു നിന്നും പെരിന്തൽമണ്ണ ഭാഗത്തേക്ക് പോവുന്ന വാഹനങ്ങൾ കൂറ്റനാട് ഭാഗത്തു നിന്നും തൃത്താല, വെള്ളിയാങ്കല്ല് വഴി പെരിന്തൽമണ്ണ ഭാഗത്തേക്ക് പോവേണ്ടതാണ്.
7) പട്ടാമ്പി മെയിൻ റോഡിലൂടെ ഇന്ന് 29.03.2026 തീയ്യതി ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 12 മണി വരെ യാതൊരു കാരണവശാലും വാഹനങ്ങൾ കടന്ന പോവുന്നതിന് അനുവദിക്കില്ലെന്നും പോലീസ് അറിയിച്ചു
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
