വെട്ടത്തൂർ വഴി മേലാറ്റൂരിലേക്ക് സ്വകാര്യ ബസ് സർവീസ് പുനരാരംഭിച്ചു

Share to



Perinthalmanna Radio
Date: 29-04-2024

പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിൽ നിന്ന് വെട്ടത്തൂർ വഴി മേലാറ്റൂരിലേക്ക് സ്വകാര്യ ബസ് സർവീസ് പുനരാരംഭിച്ചു. രാവിലെ 9.55ന് പെരിന്തൽമണ്ണ മൂസക്കുട്ടി സ്മാരക ബസ് സ്റ്റാൻഡിൽനിന്ന് പുറപ്പെടുന്ന ബസ് മണ്ണാർമല പച്ചീരി- പച്ചീരിപ്പാറ വഴി വെട്ടത്തൂരിൽ 10.45നും മേലാറ്റൂരിൽ 10.55നും ആണ് എത്തുന്നത്. 12. 45ന് മേലാറ്റൂരിൽനിന്ന് മടങ്ങുന്ന ബസ് ഒരു മണിയോടെ വെട്ടത്തൂരിൽ എത്തിയതിന് ശേഷം പച്ചീരിപ്പാറ – പച്ചീരി – മണ്ണാർമല വഴി പെരിന്തൽമണ്ണയിലക്കാണ് പോകുന്നത്.

കോവിഡ് പ്രതിസന്ധിയെ തുടർന്നാണ് മുൻപ് ബസ് സർവീസ് നിർത്തിവച്ചിരുന്നത്.

സബ് റജിസ്ട്രാർ ഓഫിസ്, റെയിൽവേ സ്റ്റേഷൻ, പൊലീസ് സ്റ്റേഷൻ, എഇഒ ഓഫിസ് തുടങ്ങിയവ പ്രവർത്തിക്കുന്നത് മേലാറ്റൂരിലാണ്. സ്വകാര്യ ബസ് സർവീസ് പുനരാരംഭിച്ചതോടെ വെട്ടത്തൂർ, ഏഴുതല, നിരന്നപറമ്പ്, തെക്കൻമല തുടങ്ങിയവ ഭാഗങ്ങളിൽ ഉള്ളവർക്ക് എളുപ്പത്തിൽ മേലാറ്റൂരിലെത്താൻ സാധിക്കും. മുൻപ് കുളപ്പറമ്പിലേക്ക് ഓട്ടോയിലെത്തി അവിടെനിന്ന് ബസിൽ യാത്ര ചെയ്താതായിരുന്നു മേലാറ്റൂരിലെത്തിയിരുന്നത്.

ഇപ്പോൾ ടിപി ആയി മറ്റൊരു ബസ് ആണ് സർവീസ് നടത്തുന്നതെന്നും യാത്രക്കാർ കൂടുന്നതനുസരിച്ച് പിന്നീട് ഈ റൂട്ടിൽ സ്ഥിരം സർവീസ് നടത്താൻ ആലോചിക്കുമെന്നും നിഹ്മത്ത് ബസ് ഉടമ പി.അലി അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *