
Perinthalmanna Radio
Date: 29-04-2025
പെരിന്തൽമണ്ണ : വിദേശത്തും ഇതര സംസ്ഥാനങ്ങളിലുമുള്ളവരെ മാറ്റി നിർത്തിയിട്ടും ജില്ലയിൽ 79,821 പേർ റേഷൻ മസ്റ്ററിങ്ങിന് പുറത്ത്. നിലവിൽ സ്ഥലത്തില്ലാത്തവരെ നോൺ റസിഡന്റ് കേരള (എൻആർകെ) വിഭാഗമായി രേഖപ്പെടുത്തിയിരിക്കുകയാണ്. തൽക്കാലം ഇവർക്ക് റേഷൻ ലഭിക്കില്ല. നാട്ടിൽ മടങ്ങിയെത്തുമ്പോൾ മസ്റ്ററിങ് നടത്തിയാൽ മതി. ഇവരെ മുൻഗണനാ വിഭാഗത്തിൽ നിന്നു നീക്കില്ല. റേഷൻ കടകളിലും താലൂക്ക് സപ്ലൈ ഓഫിസുകളിലും ഏർപ്പെടുത്തിയ മസ്റ്ററിങ് സൗകര്യത്തിന് പുറമേ താലൂക്ക് തലത്തിലും പഞ്ചായത്ത് തലത്തിലുമെല്ലാം മസ്റ്ററിങ് ക്യാംപുകൾ സംഘടിപ്പിച്ചിരുന്നു. ഇ–പോസ് യന്ത്രത്തിലെ സ്കാനറിൽ വിരലടയാളം പതിയാത്തവർക്കായി ഐറിസ് സ്കാനറിലൂടെ മസ്റ്ററിങ് നടത്താനും സൗകര്യമൊരുക്കി. അന്ത്യോദയ അന്നയോജന (എഎവൈ), മുൻഗണനാ വിഭാഗം (പിഎച്ച്എച്ച്) വിഭാഗങ്ങളിലുള്ളവരാണ് മസ്റ്ററിങ് നടത്തേണ്ടത്.
മസ്റ്ററിങ് ചെയ്യാൻ അവശേഷിക്കുന്നവരെ കണ്ടെത്തുന്നതിന് റേഷനിങ് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ വീടുകൾ കയറിയുള്ള അന്വേഷണം വരെ നടത്തിയിരുന്നു. മുൻഗണനാ വിഭാഗത്തിലുള്ള റേഷൻ കാർഡുകളിലെ മസ്റ്ററിങ്ങിന് സർക്കാർ പല തവണ സമയപരിധി നീട്ടി നൽകിയതാണ്. കേന്ദ്ര സർക്കാരിന്റെ നിർദേശപ്രകാരമാണ് മുൻഗണനാ കാർഡ് അംഗങ്ങളായ ഉപഭോക്താക്കളെ തിരിച്ചറിയാൻ ഇകെവൈസി മസ്റ്ററിങ് നടത്തുന്നത്. അവശേഷിക്കുന്നവരിൽ മരണപ്പെട്ടവർ എത്ര പേരുണ്ടെന്നത് സംബന്ധിച്ച് അധികൃതർക്ക് വ്യക്തതയില്ല.
അവശേഷിക്കുന്നവരിൽ വലിയൊരു വിഭാഗം പഠന–ജോലി ആവശ്യങ്ങൾക്ക് ഇതര സംസ്ഥാനങ്ങളിലോ വിദേശത്തോ ഉള്ളവരാണ്. എൻആർകെ (നോൺ റസിഡന്റ് കേരള) വിഭാഗത്തിൽ ഉൾപ്പെടുത്തി ഇവരുടെ അംഗത്വം തൽക്കാലം മരവിപ്പിച്ചിരിക്കുകയാണ്. നാട്ടിലെത്തുമ്പോൾ മസ്‌റ്ററിങ് നടത്താം.
സംസ്ഥാനത്ത് മസ്റ്ററിങ് കണക്കിൽ മലപ്പുറം ജില്ല ആറാം സ്ഥാനത്താണ്. പത്തനംതിട്ടയാണ് മുന്നിൽ (97.16 ശതമാനം). ഇവിടെ ഇനി 12325 പേർ മാത്രമാണ് മസ്റ്ററിങ് നടത്താൻ അവശേഷിക്കുന്നത്. പിഎച്ച്എച്ച് വിഭാഗത്തിലെ 17,68,379 പേരും എഎവൈ വിഭാഗത്തിലെ 1,89,852 പേരും ഉൾപ്പെടെ 19,58,231 പേരാണ് ജില്ലയിൽ മസ്റ്ററിങ് നടത്തേണ്ടത്. ഇവരിൽ 95.92 ശതമാനം വരുന്ന 19,78,417 പേരാണ് ഇന്നലെ വരെ മസ്റ്ററിങ് നടത്തിയത്. മുൻഗണനാ വിഭാഗത്തിലെ (പിഎച്ച്എച്ച്) 16,95,265 പേരും അന്ത്യോദയ (എഎവൈ) വിഭാഗത്തിലെ 1,83,152 പേരും ഇതിലുൾപ്പെടുന്നു.
100 ശതമാനം മസ്റ്ററിങ് നടന്നത് ജില്ലയിൽ നിലമ്പൂർ താലൂക്ക് സപ്ലൈ ഓഫിസ് പരിധിയിലെ ഒരു റേഷൻ കടയിൽ മാത്രമാണ്. ഏറനാട് 13, കൊണ്ടോട്ടി ഒന്ന്, നിലമ്പൂരില്‍ 5, പെരിന്തൽമണ്ണയില്‍ 11, തിരൂരില്‍ ഒന്ന് എന്നിവയുൾപ്പെടെ 31