
Perinthalmanna Radio
Date: 29-05-2024
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം പഞ്ചായത്തില്‍ ശേഖരിച്ച മാലിന്യനീക്കം സ്തംഭിച്ചതിന് ക്ലീൻ കേരള മിഷന്റെയും സർക്കാറിന്റെയും പിടിപ്പു കേടാണെന്ന് പഞ്ചായത്ത് ഭരണസമിതി.
10.50 രൂപ കി.ഗ്രാമിന് കണക്കാക്കി ക്ലീൻ കേരള മിഷനുമായി കരാർ ഒപ്പിട്ടതിനാല്‍ അവരാണ് അത് നീക്കം ചെയ്യേണ്ടത്. ചാക്കുകളിലാക്കി പ്ലാസ്റ്റിക്, ഖര വസ്തു മാലിന്യം വൻതോതില്‍ നീക്കിയിരുന്ന കമ്ബനി പഞ്ചായത്തില്‍നിന്ന് മാലിന്യം നീക്കാത്തതിനാല്‍ 50 ലോഡിന് മുകളില്‍ മാലിന്യം കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്. ഇത് മഴനനഞ്ഞ് കുതിർന്നതിനാല്‍ ഭാരം ഇരട്ടിയിലേറെ വില ലഭിക്കാൻ ക്ലീൻ കേരള കമ്ബനി തന്നെ ബോധപൂർവം നീക്കല്‍ മുടക്കുകയാണോ എന്ന് സംശയമുണ്ടെന്നും കുറ്റപ്പെടുത്തി. ഇവർക്കല്ലാതെ നല്കാൻ അനുമതിയില്ല. 20 സെന്റ് വാടകക്കെടുത്താണ് ശേഖരണം. മാലിന്യം ശേഖരിക്കുന്ന എം.സി.എഫിന് ഭൂമിയെടുക്കാൻ രണ്ട് വർഷമായി ശ്രമിക്കുന്നത് സർക്കാർ അനുകൂല സഘടനകളോട് ബന്ധമുള്ള ഉദ്യോഗസ്ഥർ തന്നെ തടസ്സപ്പെടുത്തുന്ന സ്ഥിതിയാണ്. പഞ്ചായത്തിനെതിരെ സി.പി.എം നടത്തുന്ന പ്രചാരണം വ്യാജമാണ്. മാലിന്യം നീക്കാൻ നടപടിയെടുക്കാത്ത ക്ലീൻ കേരള കമ്ബനിയും അവർക്കല്ലാതെ നല്കാൻ പാടില്ലെന്ന് വാശിപിടിക്കുന്ന സർക്കാറുമാണ് യഥാർഥ കാരണക്കാർ. മറ്റു തദ്ദേശ സ്ഥാപനങ്ങള്‍ക്കും പരാതിയുണ്ട്. 10.50 രൂപക്ക് പഞ്ചായത്തില്‍നിന്ന് വാങ്ങി സ്വകാര്യ ഏജൻസി പകുതി വിലക്കാണ് ക്ലീൻ കേരള കമ്ബനി നല്‍കുന്നതെന്നും ഒന്നുമറിയാതെ ലാഭം ഈടാക്കുകയാണെന്നും കുറ്റപ്പെടുത്തി.
അങ്ങാടിപ്പുറത്ത് ഹരിതകർമ സേനയില്‍ 40 പേരെങ്കിലും വേണ്ടിടത്ത് 20 പേരേ ഉള്ളൂ. ജോലിക്ക് അനുസരിച്ച് 15,000 രൂപ മുതല്‍ 18,000 വരെ പ്രതിമാസം ലഭിക്കുമെങ്കിലും പുതുതായി ചേരാൻ ആളില്ല. വന്നവർ ഒഴിഞ്ഞുപോവുകയുമാണ്. മാലിന്യം കൊണ്ടുപോവുന്ന റോഡ് തകർന്നതിനാല്‍ പഞ്ചായത്ത് വാഹനം ഉപയോഗിച്ച് പുറത്തെത്തിക്കാനും സന്നദ്ധമാണ്. കടകളുടെ ലൈസൻസുകള്‍ പുതുക്കുമ്ബോള്‍ മാലിന്യനീക്കത്തിന്റെ പേരില്‍ ഉദ്യോഗസ്ഥർ സർക്കാർ ഉത്തരവ് ചൂണ്ടിക്കാട്ടി വ്യാപാരികളെ പീഡിപ്പിക്കുന്നതായി പഞ്ചായത്ത് പരാതിപ്പെടുന്നു. പ്രശനം പരിഹരിച്ചില്ലെങ്കില്‍ ക്ലീൻ കേരള കമ്ബനിക്കെതിരെ സമരത്തിനിറങ്ങും. വാർത്ത സമ്മേളനത്തില്‍ ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഉമ്മർ അറക്കല്‍, പഞ്ചായത്ത് ഉപാധ്യക്ഷ ഷബീർ കറുമുക്കില്‍, സയ്യിദ് അബൂ താഹിർ, മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി ഹാരിസ് കളത്തില്‍, സുനില്‍ ബാബു വാക്കാട്ടില്‍ എന്നിവർ പങ്കെടുത്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
