
Perinthalmanna Radio
Date: 29-05-2025
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ ഹരിതകർമ സേനാംഗങ്ങള്‍ ആദ്യ വിമാനയാത്ര നടത്തിയതിന്‍റെ സന്തോഷത്തിലാണ്. 86 ഹരിതകർമ സേനാംഗങ്ങളാണ് പെരിന്തല്‍മണ്ണ നഗരസഭയുടെ സഹായത്തോടെ കൊച്ചിയില്‍ നിന്ന് ബംഗളൂരുവിലേക്ക് വിമാനയാത്ര നടത്തിയത്.
അവധി ദിവസങ്ങളിലും ജോലി ചെയ്യുന്ന ശുചീകരണ സേനയിലെ സാധാരണക്കാരായ തൊഴിലാളികളുടെ ആകാശയാത്ര മോഹമാണ് നഗരസഭ സഫലമാക്കിയത്. പെരിന്തല്‍മണ്ണയില്‍ നിന്ന് കൊച്ചി വിമാനത്താവളത്തിലേക്ക് ബസിലും അവിടെ നിന്ന് വിമാനത്തില്‍ ബംഗളൂരുവിലേക്കുമായിരുന്നു യാത്ര.
ലാല്‍ബാഗ്, കുബ്ബണ്‍ പാർക്ക്, വിധാൻസൗദ, വ്യാപാര കേന്ദ്രങ്ങള്‍ തുടങ്ങിയവ സന്ദർശിച്ച ശേഷം ട്രെയിൻ മാർഗം സംഘം തിരിച്ച് പെരിന്തല്‍മണ്ണയിലെത്തി. കൗണ്‍സിലർമാരും ജീവനക്കാരും ഉള്‍പ്പെടെ നൂറുപേരടങ്ങുന്ന യാത്രാസംഘത്തില്‍ ഭൂരിഭാഗം പേരും ആദ്യമായാണ് വിമാന യാത്ര നടത്തിയത്.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ