അങ്ങാടിപ്പുറം മേൽപാലം  പൂർണമായും അടച്ചു

Share to


Perinthalmanna Radio
Date: 29-06-2025

പെരിന്തൽമണ്ണ: അങ്ങാടിപ്പുറം റെയിൽവേ മേൽപാലം ഇന്ന് (ജൂൺ 29) രാവിലെ 8:30 മുതൽ പൂർണമായും അടച്ചു.  ദേശീയപാത 966-ൽ പാലം അപ്രോച്ച് റോഡിൽ ഇന്റർലോക്ക് കട്ട വിരിക്കുന്ന പ്രവൃത്തിയുടെ ഭാഗമായാണ്  മേൽപാലത്തിലൂടെയുള്ള ഗതാഗതം  പൂര്‍ണമായും നിരോധിച്ചിരിക്കുന്നത്. ഈ റോഡിലൂടെയുള്ള ഗതാഗതം ഇന്ന് മുതൽ ജൂലായ് 5 വരെ പൂർണമായും നിരോധിച്ചു. 6 മുതൽ 11 വരെ ചെറിയ വാഹനങ്ങൾക്ക് ഒഴികെ ഭാര വാഹനങ്ങൾക്ക് നിരോധനവും ഏർപ്പെടുത്തിയതായി പൊതുമരാമത്ത് ദേശീയ പാത വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

കോഴിക്കോട്ട് നിന്ന് പാലക്കാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വള്ളുവമ്പ്രം-മഞ്ചേരി-പാണ്ടിക്കാട് വഴിയും, ചെറിയ വാഹനങ്ങൾ ഓരാടംപാലം- വലമ്പൂർ-പട്ടിക്കാട് റോഡ് വഴിയും തിരിഞ്ഞു പോകണം. കോഴിക്കോട് ഭാഗത്തു നിന്ന് അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന വാഹനങ്ങൾ ഓരാടംപാലം-ഏറാന്തോട് – തരകൻ സ്കൂൾ റോഡ് വഴിയും തിരിഞ്ഞു പോകേണ്ടതാണ്, പാലക്കാട് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മേൽപറഞ്ഞ റോഡുകളിലൂടെ തിരിച്ചും പോകേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.

———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *