
Perinthalmanna Radio
Date: 29-06-2025
മങ്കട : തിരൂർക്കാട്- ആനക്കയം റോഡിൽ കുഴികളുടെ എണ്ണമെടുത്ത് യുവാവ്. മങ്കട സ്വദേശി സഹീർ അബ്‌ദുവാണ് തിരൂർക്കാട് മുതൽ ആനക്കയം വരെയുള്ള റോഡിലെ കുഴികളുടെ എണ്ണമെടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌തത്. നിരവധി കമന്റുകളാണ് പോസ്റ്റിനു താഴെ വന്നത്. സഹീർ എഴുതിയത് ഇങ്ങനെ- ‘മങ്കട മുതൽ തിരൂർക്കാട് വരെ റോഡിൽ ഉള്ള കുഴികൾ എണ്ണാനുള്ള ഒരു പരിശ്രമം നടത്തി. വണ്ടി ഓടിച്ചുകൊണ്ട് കുഴി എണ്ണുക എന്നുള്ളത് കുറച്ചു ശ്രമകരമായിരുന്നു. എന്നാലും തിരൂർക്കാട് ജംഗ്ഷനിൽ എത്തിയപ്പോൾ 142 എണ്ണം ഞാൻ എണ്ണി നിർത്തി. എണ്ണാത്തത് ഇനിയും ഉണ്ടാകും.’
തിരൂർക്കാട്-ആനക്കയം റോഡിൽ തിരൂർക്കാട് ആയിരനാഴിപടി, നെരവ്, വള്ളിക്കാപറ്റ എന്നിവിടങ്ങളിൽ റോഡ് പാടെ തകർന്ന നിലയിലാണ്. വലിയ കുഴികൾ രൂപപ്പെട്ടതിനാൽ യാത്ര വളരെ പ്രയാസമാണ്. ഉറവപൊട്ടുന്ന ഈ സ്ഥലങ്ങളിൽ എല്ലാ വർഷവും റോഡ് തകരുന്നത് പതിവാണ്. ഇവിടങ്ങളിൽ സിമന്റ് കട്ട പതിച്ച് റോഡ് തകർച്ച ഒഴിവാക്കാൻ സ്ഥിരം സംവിധാനം വേണമെന്നത് നാട്ടുകാരുടെ വളരെ കാലത്തെ ആവശ്യമാണ്.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ