അങ്ങാടിപ്പുറത്ത് ബൈപാസിനായി വ്യാപാരികള്‍ പ്രക്ഷോഭത്തിലേക്ക്

Share to


Perinthalmanna Radio
Date: 29-07-2025

പെരിന്തല്‍മണ്ണ: ഓരാടംപാലം – മാനത്തുമംഗലം ബൈപാസ് യാഥാർഥ്യമാക്കണം എന്നാവശ്യപ്പെട്ട് പെരിന്തല്‍മണ്ണ, മങ്കട മണ്ഡലത്തിലെ വ്യാപാരികള്‍ സംയുക്തമായി പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. ഓഗസ്റ്റ് 13ന് അങ്ങാടിപ്പുറത്ത് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് സമര പ്രഖ്യാപന സംഗമം നടത്തുന്നത്.

ദേശീയപാതയിലെ ഗതാഗതകുരുക്കിന് ഒരു പരിധിവരെ പരിഹാരം കാണുന്നതിനായി മാനത്തുമംഗലം – ഓരാടംപാലം ബൈപാസ്, വൈലോങ്ങര – ഓരാടംപാലം ബൈപാസ്, ഏഴ്കണ്ണിപാലം റെയില്‍വേ അണ്ടർ പാസ് യാഥാർഥ്യമാക്കുക, ദേശീയപാതയില്‍ സൈൻ ബോർഡുകള്‍ സ്ഥാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പെരിന്തല്‍മണ്ണ, മങ്കട മണ്ഡലം കമ്മിറ്റികള്‍ പ്രതിഷേധിക്കുന്നത്.

ഓഗസ്റ്റ് 13ന് അങ്ങാടിപ്പുറം മേല്‍പ്പാലത്തിന്‍റെ അടിഭാഗത്ത് നിന്ന് ജാഥയായി തളി ജംഗ്ഷനില്‍ സമാപിക്കുന്ന പ്രതിഷേധ സംഗമം സംസ്ഥാന വർക്കിംഗ് കമ്മിറ്റി പ്രസിഡന്‍റ് പി. കുഞ്ഞാവുഹാജി ഉദ്ഘാടനം ചെയ്യും.

ഇതുസംബന്ധിച്ച്‌ പെരിന്തല്‍മണ്ണ വ്യാപാര ഭവനില്‍ ചേർന്ന യോഗം മർച്ചന്‍റ്സ് അസോസിയേഷൻ പ്രസിഡന്‍റ് പി.ടി.എസ്. മൂസു ഉദ്ഘാടനം ചെയ്തു. കെവിവിഇഎസ് മണ്ഡലം പ്രസിഡന്‍റ് യൂസഫ് രാമപുരം അധ്യക്ഷത വഹിച്ചു. ജബ്ബാർ അങ്ങാടിപ്പുറം, അസീസ് മുല്ലപ്പള്ളി, ഗഫൂർ പാലപ്ര, ലത്തീഫ് ടാലന്‍റ്, അഷ്റഫ് പുത്തൂർ, മുഹമ്മദ് ഇഖ്ബാല്‍, മങ്കട മണ്ഡലം പ്രസിഡന്‍റ് മുഹമ്മദലി, സമദ് എന്നിവർ പ്രസംഗിച്ചു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *