
Perinthalmanna Radio
Date: 29-07-2025
അങ്ങാടിപ്പുറം: ഏറ്റവും കൂടുതൽ യാത്രാ ദുരിതം പേറുന്ന ഷൊർണൂർ- നിലമ്പൂർ പാതയിൽ നിർദിഷ്ട രാത്രികാല മെമു സർവീസിനായി കാത്തിരിപ്പു നീളുന്നു. ഓണത്തിനോട് അനുബന്ധിച്ചെങ്കിലും ഓടുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ. ഒരു വർഷത്തോളമായി വൈദ്യുതീകരണം പൂർണമായിട്ടും മേമുവിൻ്റെ കാര്യത്തിൽ അവഗണ തുടരുകയാണ്. കഴിഞ്ഞ ഫെബ്രുവരി 16ന് വിജയകരമായി ട്രയൽ റൺ പൂർത്തിയാക്കിയതാണ്. രണ്ടാഴ്ചക്കുള്ളിൽ തന്നെ സർവ്വീസ് ആരംഭിക്കും എന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാർ. എന്നാൽ പിന്നീട് യാതൊരു അനക്കവും ഉണ്ടായിട്ടില്ല.
കോവൈ- ഷൊർണൂർ മെമുവും എറണാകുളം ഷൊർണൂർ മെമുവും നിലമ്പൂരിലേക്ക് നീട്ടുന്നത് എല്ലാ സാഹചര്യങ്ങളും അനുകൂലമാണ്. പക്ഷെ മാസങ്ങളായി റെയിൽവെയുടെ മേശപ്പുറത്ത് ഈ ഫയൽ അനക്കമില്ലാതെ കിടക്കുന്നു. ഈ രണ്ടു ട്രെയ്നുകളും ഷൊർണൂർ നിലയത്തിൽ വെറുതെ നിറുത്തിയിടുന്ന സമയമേ നിലമ്പൂരിലെക്ക് എത്തി തിരിച്ചു പോവാൻ വേണ്ടതുള്ളു. ഷൊർണൂരിൽ നിന്ന് നിലമ്പൂർ ഭാഗത്തേക്കു ള്ള അവസാന ട്രെയിൻ 8.15 ന് പോന്ന ശേഷം ആലപ്പുഴ കണ്ണൂർ എക്സിക്യൂട്ടീവ്, 8.30ന് തിരുവനന്തപുരം ഷൊർണൂർ വന്ദേ ഭാരത് 8.40ന് എറണാകുളം ഷൊർണൂർ മെമു, 9.10ന് തിരുവനന്തപുരം ഷൊർണൂർ ജനശദാബ്ദി തുടങ്ങി ഒരു മണിക്കൂറിൽ എത്തുന്ന ട്രെയിനുകളാണ്
ഈ സമയത്ത് നിലമ്പൂർ, മലപ്പുറം ഭാഗത്തേക്ക് നൂറുകണക്കിന് യാത്രക്കാരുണ്ട്. ഈ യാത്രക്കാർ പുലർച്ചെയുള്ള രാജ്യറാണിക്കായി അഞ്ചു മണിക്കൂറിലധികം കാത്തു കിടക്കണം. എന്നാൽ തന്നെ ജനറൽ കോച്ചുകളിൽ കാലു വെക്കാൻ പോലും സ്ഥലം കിട്ടാതെ യാത്ര റദ്ദാക്കുന്നവരുമുണ്ട്.
രാവിലെ കോട്ടയം നിലമ്പൂർ എക്സ്പ്രസ്സ് 10.20ന് നിലമ്പൂർക്ക് പോയ ശേഷം പിന്നീട് 4 മണിക്കൂർ കഴിഞ്ഞാണ് ഷോർണൂരിൽ നിന്ന് നിലമ്പൂർക്ക് അടുത്ത ട്രെയിൻ 2.10ന് പുറപ്പെടുന്നത്. അത് പോലെ രാവിലെ 10.10ന് നിലമ്പൂരിൽ നിന്നുള്ള ട്രെയിനിനു ശേഷം 3.10ന്റെ കോട്ടയം വണ്ടിയാണുള്ളത്. 4.10ന്റെ പാലക്കാട് വണ്ടിക്ക് ശേഷം 8.10നുള്ള വണ്ടിയും. ഇത്തരത്തിൽ ഉള്ള നീണ്ട ഇടവേളകൾ പരിഹരിക്കേണ്ടത് അത്യാവശ്യമാണ്
ഈ മാസം പാലക്കാട് ഡിവിഷൻ ജനറൽ മാനേജർ നിലമ്പൂരിലെത്തി കോട്ടയം എക്സ് പ്രസിനും രാജ്യറാണിക്കും രണ്ടു കൊച്ചുകൾ വീതം വർദ്ധിപ്പിക്കുമെന്ന പ്രസ്താവന ഊർജം നൽകിയിട്ടുണ്ട്. ഇത് താത്കാലിക ആശ്വാസം മാത്രമാണ് ലഭിക്കുക. സ്റ്റേഷനുകൾ എല്ലാം 18 കോച്ചുകൾ ഉൾ കൊള്ളാൻ പാകമായ നിലക്ക് കൂടുതൽ കോച്ചുകൾ ആവശ്യമാണ്.
മേലാറ്റൂർ-കുലുക്കല്ലൂർ ക്രോസിംഗ് സ്റ്റേഷൻ്റെ നിർമ്മാണ പൂർത്തിയാകുന്ന മുറക്ക് കൂടുതൽ പാസ്സഞ്ചർ വണ്ടികളും തിരുവനന്തപുരം ഷൊർണൂർ വേണാട്, ചെന്നൈ പാ
