മലപ്പുറം ജില്ലാ ട്രോമാ കെയര്‍ രണ്ടാംഘട്ട പരിശീലനം നടത്തി

Share to


Perinthalmanna Radio
Date: 29-07-2025

പെരിന്തല്‍മണ്ണ: ദുരന്തരക്ഷാ പ്രവർത്തനങ്ങളില്‍ ഇടപെടുന്ന ജില്ലാ ട്രോമാ കെയറിന്‍റെ രണ്ടാംഘട്ട പരിശീലനം പെരിന്തല്‍മണ്ണ പെയിൻ ആൻഡ് പാലിയേറ്റീവ് ഹാളില്‍ നടത്തി. വിവിധ സ്റ്റേഷൻ യൂണിറ്റ് പരിധികളില്‍ നിന്നായി 80 പേർ പങ്കെടുത്തു.

പെരിന്തല്‍മണ്ണ എസ്‌എച്ച്‌ഒ സുമേഷ് സുധാകരൻ ഉദ്ഘാടനം നിർവഹിച്ച്‌ പരിശീലന ക്ലാസെടുത്തു. മുഹമ്മദ് ബഷീർ (എഎംവിഐ പെരിന്തല്‍മണ്ണ), അബ്ദുള്‍ സലീം (റിട്ടയേർഡ് ഫയർ ഓഫീസർ പെരിന്തല്‍മണ്ണ) എന്നിവർ നേതൃത്വം നല്‍കി. യൂണിറ്റ് ലീഡർ ജബ്ബാർ ജൂബിലി, ഡെപ്യൂട്ടി ലീഡർ സുമേഷ് വലന്പൂർ, പ്രസിഡന്‍റ് യാസർ എരവിമംഗലം, റഹീസ് കുറ്റിരി എന്നിവർ പ്രസംഗിച്ചു.
……………………………………….
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *