തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ കന്നി ആയില്യം ആഘോഷിച്ചു

Share to

Perinthalmanna Radio
Date: 29-09-2024

അങ്ങാടിപ്പുറം : മാസങ്ങൾക്ക് ശേഷം വീണ്ടും ആടയാഭരണങ്ങൾ അണിഞ്ഞ ഭഗവതിയെ കാണാൻ തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ ഭക്തജനപ്രവാഹം. മിഥുനമാസത്തിൽ ചാന്താട്ടത്തിനായി അഴിച്ചുവെച്ച ആടയാഭരണങ്ങൾ വീണ്ടും അണിഞ്ഞ് ദർശനം നൽകുന്നത് കന്നി ആയില്യത്തിനാണ്. അതിരാവിലെ മുതൽതന്നെ ക്ഷേത്രത്തിൽ ഭക്ത ജനത്തിരക്കായിരുന്നു. തന്ത്രി പന്തലക്കോട്ടത്ത് നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നടന്ന കളഭവും വിശേഷാൽ പൂജകളുമായിരുന്നു രാവിലെനടന്ന പ്രധാന ചടങ്ങുകൾ. ഉച്ചയ്ക്ക് ആയില്യ ഊട്ടും നടന്നു.

അങ്ങാടിപ്പുറം സവിധം, മാണിക്യപുരം മാതൃസമിതി, ഗൗരീശങ്കരം, സച്ചിദാനന്ദം, മുംബൈ മലയാളി സമാജം എന്നീ സംഘങ്ങളുടെ തിരുവാതിരക്കളി ആകർഷകമായി. മുംബൈ മലയാളി സമാജം അവതരിപ്പിച്ച രാധാകൃഷ്ണ കയർ കോലാട്ടം അപൂർവകാഴ്ചയൊരുക്കി. ചെർപ്പുളശ്ശേരി അർജുൻ, തൃക്കൂർ അശോക് ജി. മാരാർ എന്നിവരുടെ ഇരട്ടത്തായമ്പക, കല്ലൂർ സന്തോഷിന്റെ നേതൃത്വത്തിൽ കേളി എന്നിവയുമുണ്ടായി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *