കാദറലി സെവൻസ് ഫുട്ബാള്‍  ടൂർണമെന്റ് ഡിസംബർ 20 മുതൽ

Share to



Perinthalmanna Radio
Date: 29-09-2025

പെരിന്തൽമണ്ണ:  കാദറലി ക്ലബ് പെരിന്തൽമണ്ണയിൽ തുടർച്ചയായി സംഘടിപ്പിച്ചു വരാറുള്ള സെവൻസ് ടൂർണമെന്റ് ഡിസംബർ 20ന് പെരിന്തൽമണ്ണ നെഹ്റു സ്റ്റേഡിയത്തിൽ തുടക്കം കുറിക്കും. ആധുനിക സംവിധാനങ്ങളോടെ കാലോചിതമായ മാറ്റങ്ങളോടു കൂടി 20 പ്രമുഖ ടീമുകളാണ് ഇക്കുറി ടൂർണമെന്റിൽ മാറ്റുരയ്‌ക്കുന്നത്.

ടൂർണമെന്റിൽ നിന്നും ലഭിക്കുന്ന മുഴുവൻ ആദായവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കും. മാത്രമല്ല ഈ വർഷവും കാദറലി ടൂർണമെന്റ് വിദേശത്ത് സംഘടിപ്പിക്കാനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങി.

ടൂർണമെന്റിന്റെ വിജയത്തിനായി സംഘാടകസമിതി രൂപീകരിച്ചു. ഇതു സംബന്ധിച്ച യോഗത്തിൽ ക്ലബ് പ്രസിഡന്റ് മണ്ണിൽ ഹസൻ ആധ്യക്ഷ്യം വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.മുസ്തഫ ഉദ്ഘാടനം ചെയ്തു.

———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *