നാളെ മുതൽ മൂന്ന് ദിവസം സംസ്ഥാനത്തെ ബാങ്കുകൾക്ക് അവധി

Share to


Perinthalmanna Radio
Date: 29-09-2025

സംസ്ഥാനത്ത് നാളെ മുതൽ ഒക്‌ടോബർ രണ്ട് വരെ അടുപ്പിച്ച് മൂന്ന് ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കും. സെപ്‌തംബർ 30 – ദുർഗാഷ്‌ടമി, ഒക്‌ടോബ‌ർ ഒന്ന് – മഹാനവമി, ഒക്‌ടോബർ രണ്ട് – ഗാന്ധി ജയന്തി എന്നിങ്ങനെയാണ് അവധികൾ. അതുകൊണ്ട്, ഈ ആഴ്‌ച ബാങ്ക് സംബന്ധമായ ആവശ്യങ്ങളുള്ളവർ ജാഗ്രത പാലിക്കണം. അടിയന്തര ആവശ്യങ്ങൾക്കായി നേരത്തേ തന്നെ പണമെടുത്ത് സൂക്ഷിക്കുന്നതാണ് നല്ലത്. ഇതിൽ പലതും ദേശീയ അവധി ആയതിനാൽ യാത്ര ചെയ്യുന്നവരും ശ്രദ്ധിക്കണം. എ.ടി.എമ്മിൽ പണം തീരാൻ സാധ്യതയുള്ളതിനാൽ കയ്യിൽ ആവശ്യത്തിന് പണം കരുതുക. അടുപ്പിച്ചുള്ള അവധിയായതിനാൽ എ.ടി.എമ്മിൽ സമയത്തിന് പണം നിറയ്‌ക്കണമെന്നില്ല.

നേരത്തേ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സെപ്‌തംബർ 30ന് സർക്കാർ പൊതു അവധി പ്രഖ്യാപിച്ചിരുന്നു. തിങ്കളാഴ്‌ച വൈകിട്ട് പൂജ വയ്‌ക്കുന്നതിനാലാണ് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ, 30ന് നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ നിയമസഭയുമായി ബന്ധപ്പെട്ട ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് അവധി ബാധകമല്ല.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *