
Perinthalmanna Radio
Date: 29-10-2024
താഴേക്കോട്: കനത്ത മഴയിൽ നാശ നഷ്ടങ്ങൾ ഉണ്ടായ താഴെ മാട്ടറയ്ക്കൽ, മുക്കിലപ്പറമ്പ്, മലങ്കട പ്രദേശങ്ങളിൽ പുനരുദ്ധാരണ, സുരക്ഷാ പ്രവർത്തനങ്ങൾക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് നജീബ് കാന്തപുരം എംഎൽഎ ആവശ്യപ്പെട്ടു. കനത്ത മഴയെ തുടർന്ന് ഒട്ടേറെ വീടുകൾക്ക് നാശ നഷ്ടങ്ങൾ സംഭവിക്കുകയും പാലങ്ങൾക്ക് കേടുപാടുകൾ ഉണ്ടാവുകയും റോഡുകൾ തകരുകയും ചെയ്തിട്ടുണ്ട്. തോട് വീതികൂട്ടി സുരക്ഷാ ഭിത്തികൾ നിർമിക്കണം. പ്രദേശത്ത് ഉരുൾപൊട്ടൽ സാധ്യതയുണ്ടോ എന്ന് പരിശോധിക്കാൻ ജിയോളജി, റവന്യു വകുപ്പുകൾ നടപടി സ്വീകരിക്കണം. നാശ നഷ്ടം ഉണ്ടായവർക്ക് നഷ്ട പരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടു നിവേദനം നൽകിയതായി എംഎൽഎ അറിയിച്ചു. യുഡിഎഫ് നേതാക്കളായ പി.പത്മനാഭൻ, മൊയ്തൂട്ടി, ഷറഫുദ്ദീൻ, കെ.എം.ഫത്താഹ്, ചേലക്കാടൻ മൂസ, എൻ.എൻ ഉസ്മാൻ തുടങ്ങിയവരും എംഎൽഎയുടെ ഒപ്പമുണ്ടായിരുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
