പുത്തനങ്ങാടിയിൽ നിന്ന് നാളെ ഐറിസ് സ്‌കാനറിലൂടെ  മസ്റ്ററിങ് നടത്താം

Share to

Perinthalmanna Radio
Date: 29-10-2024

അങ്ങാടിപ്പുറം:
അങ്ങാടിപ്പുറം പഞ്ചായത്തിൽ ഉൾപ്പെട്ട അന്ത്യോദയ അന്നയോജന(എ.എ.വൈ), മുൻഗണ ന(പി.എച്ച്.എച്ച്) എന്നീ വിഭാഗം റേഷൻ കാർഡുകളിലെ അംഗങ്ങൾക്കായി റേഷൻ കടകൾ വഴി തുടർന്നു വരുന്ന ഇ.കെ.വൈ.സി അപ്ഡേഷനിൽ ഇ പോസ് മെഷിനിലെ സ്കാനറിൽ വിരൽ പതിയാത്തത് മൂലം മസ്റ്ററിംഗ് നടത്താൻ സാധിക്കാത്തവർക്കായി ഐറിസ് സ്ക്കാനറിന്റെ സേവനം ലഭ്യമാക്കി മസ്റ്ററിംഗ് സാധ്യമാക്കുന്നതിനായി ഒരു ക്യാമ്പ് നാളെ 30.10.2024 (ബുധൻ) 12.30 മുതൽ 03 മണി വരെ ജെ.ബി കൺവെൻഷൻ സെൻ്റർ പുത്തനങ്ങാടിയിൽ വച്ച് സംഘടിപ്പിക്കുവാൻ തീരുമാനിച്ചിട്ടുണ്ട്. സമീപ പഞ്ചായത്തുകളിൽ ഉൾപ്പെടെയുള്ളവർ കൂടി ഈ അവസരം പ്രയോജനപ്പെടുത്തി ക്യാമ്പിൽ പങ്കെടുക്കണമെന്ന് പെരിന്തൽമണ്ണ താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *