മങ്കട മണ്ഡലത്തിലെ വികസന ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി എം.എല്‍.എ

Share to

Perinthalmanna Radio
Date: 29-11-2023

മങ്കട  : മങ്കട മണ്ഡലത്തിന്റെ വികസന ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി മങ്കട എം.എല്‍.എ മഞ്ഞളാംകുഴി അലി. മങ്കട മണ്ഡലത്തില്‍ യാഥാര്‍ത്യമാക്കേണ്ട പ്രധാന വികസന പ്രവര്‍ത്തനങ്ങളാണ് എം.എല്‍.എ ചൂണ്ടിക്കാട്ടിയത്.
ഒരടംപാലം – വൈലോങ്ങര ബൈപാസ്, ഒരടംപാലം മാനത്തുമംഗലം ബൈപാസ്, അങ്ങാടിപ്പുറം വളാഞ്ചേരി് റോഡ് നവീകരണം, മങ്കട സി.എച്ച്.സി യില്‍ പുതിയ തസ്തികകള്‍ സൃഷ്ടിച്ച് രാത്രി രോഗികള്‍ക്ക് ആവശ്യമായ കിടത്തി ചികിത്സയടക്കം ലഭ്യമാക്കി താലൂക്കാശുപത്രിയുടെ നിലവാരത്തില്‍ ഉയര്‍ത്തുക, മങ്കട പോലീസ് സ്‌റ്റേഷന് സ്വന്തമായി കെട്ടിടം നിര്‍മിക്കുക, പുഴക്കാട്ടിരി ഗവണ്‍മെന്റ് ഐ.ടി.ഐ ക്ക് പുതിയ കെട്ടിടം നിര്‍മിക്കുക, മങ്കട ഗവണ്‍മെന്റ് കോളേജില്‍ പുതിയ കോഴ്‌സ് ആരംഭിക്കുക അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കുക, അങ്ങാടിപ്പുറം ഗവണ്‍മെന്റ് പോളി ടെക്‌നിക്കില്‍ പുതിയ കോഴ്‌സ് ആരംഭിക്കുക, ലാബ് സൗകര്യം വര്‍ധിപ്പിക്കുക, വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മങ്കട എ.ഇ.ഒ ഓഫീസിന് കെട്ടിടം നിര്‍മിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍.കൂടാതെ മങ്കട മണ്ഡലത്തില്‍ വിവിധ വകുപ്പുകളില്‍, പ്രധാന ഓഫീസുകളില്‍ നിരവധി തസ്തിക ഒഴിഞ്ഞ് കിടക്കുകയാണ് ഇത് മൂലം പൊതുജനങ്ങള്‍ ഏറെ പ്രയാസം നേരിടുന്നുണ്ട്. മണ്ഡത്തിലെ പൊതുമരാമത്ത് റോഡുകളുടെ നവീകരണം. സ്‌കൂളുകളുടെ നവീകരണം എന്നിവ സാധ്യമാക്കണം, തദ്ദേശ റോഡുകള്‍ പി.ഡബ്ല്യു.ഡി ഏറ്റെടുക്കണം. മണ്ഡലത്തിലെ തോടുകളും പുഴകളും സംരക്ഷിക്കുന്നതിന് പാര്‍ശ്വഭിത്തി കെട്ടി സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കണം. അങ്കണവാടികള്‍, സബ്‌സെന്ററുകള്‍ എന്നിവയുടെ നവീകരണം സാധ്യമാക്കണം . കിഫ്ബി പദ്ധതികളുെട സാങ്കേതികത്വം മൂലമുള്ള കാല താമസം ഒഴിവാക്കുന്നതിന് അടിയന്തര നടപടികള്‍ ഉണ്ടാകണമെന്ന് എം.എല്‍.എ പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *