
Perinthalmanna Radio
Date: 29-11-2023
പെരിന്തൽമണ്ണയിൽ നാളെ നടക്കുന്ന നവകേരള സദസ്സിനോട് അനുബന്ധിച്ചുള്ള വാഹന പാർക്കിംഗ് ക്രമീകരണങ്ങൾ താഴെ പറയുന്ന പ്രകാരമാണ്..
1. താഴെക്കോട് ആലിപ്പറമ്പ് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ പെരിന്തൽമണ്ണ ജയിൽ റോഡ് സ്റ്റോപ്പിൽ ആളെ ഇറക്കി ജംഗ്ഷനിൽ നിന്നു ഇടത്തോട്ട് തിരിഞ്ഞ് പട്ടാമ്പി റോഡിലുള്ള യമറാൾഡ് പാർക്കിംഗ് ഗ്രൌണ്ട് (സൌത്ത് ഇൻഡ്യൻ ബാങ്കിനു എതിർവശം) പോംപി പാർക്കിംഗ് ഗ്രൌണ്ട് (ഫെഡറൽ ബാങ്കിനു പിൻവശം) എന്നിവിടങ്ങളിൽ പാർക്ക് ചെയ്യുക.
2. മേലാറ്റൂർ, വെട്ടത്തൂർ, പട്ടിക്കാട് ഭാഗത്ത് നിന്നു വരുന്ന ചെറു വാഹനങ്ങൾ മാനത്ത് മംഗലം ജംഗ്ഷനിൽ നിന്നു വലത്തോട്ട് തിരിഞ്ഞു തറയിൽ ബസ് സ്റ്റാൻഡ്, മൈ ജി യുടെ മുൻവശത്തെ പാർക്കിംഗ് ഗ്രൌണ്ട്, അൽ ഷിഫയ്ക്ക് മുൻപിലെ എക്സിബിഷൻ ഗ്രൌണ്ട്, ബിസ്മിയുടെ എതിർവശത്തുള്ള ഗ്രൌണ്ട്, പടിപ്പുര പാർക്കിംഗ് ഗ്രൌണ്ട് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം. വലിയ വാഹനങ്ങൾ വൈകുന്നേരം 4.30 വരെ ഊട്ടി റോഡിലൂടെ വന്ന് മൗലാനയ്ക്ക് സമീപം ആളെ ഇറക്കി ജംഗ്ഷനിൽ നിന്നു ഇടത്തോട്ട് തിരിഞ്ഞു മനഴി ബസ് സ്റ്റാൻഡിലോ പൊന്ന്യാകുർശ്ശി ബൈപാസ് റോഡിലോ പാർക്ക് ചെയ്യണം. 4.30 നു ശേഷം വരുന്ന വാഹനങ്ങൾ മാനത്ത് മംഗലം ജംഗ്ഷനിൽ നിന്നു ഇടത്തോട്ട് തിരിഞ്ഞു നമ്പ്യാർപടി ജംഗ്ഷനിൽ ആളെ ഇറക്കി ബൈപാസ് റോഡ് സൈഡിൽ പാർക്ക് ചെയ്യണം.
3. പട്ടാമ്പി ചെർപ്പുളശ്ശേരി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ 4 മണി വരെ ചെറുകാട് ജംഗ്ഷനിൽ ആളെ ഇറക്കി യു ടേൺ എടുത്ത് അലങ്കാർ ഓഡിറ്റോറിയം, ആസ്മി പാർക്കിംഗ് (സപ്ലൈകോയുടെ എതിർവശം) എന്നിവിടങ്ങളിൽ പാർക്ക് ചെയ്യേണ്ടതാണ്.
4 മണിയ്ക്ക് ശേഷം മേൽ പാർക്കിംഗ് ഗ്രൌണ്ടിൽ തന്നെ ആളുകളെ ഇറക്കി പാർക്ക് ചെയ്യേണ്ടതാണ്.
4. ഇരുചക്ര വാഹനങ്ങളിൽ എത്തുന്നവർ താലൂക്ക് ആശുപത്രിയുടെ സമീപം റോഡിൻ്റെ വടക്ക് വശത്തും പഴയ മാർക്കറ്റിന്റെ അകത്തുമായി വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതാണ്.
5. പട്ടാമ്പി ചെർപ്പുളശ്ശേരി റോഡ് വഴി വരുന്ന സ്റ്റേജ് കാര്യേജ് ബസ്സുകൾ ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് ശേഷം ജൂബിലി റോഡ് വഴി മൂസക്കുട്ടി സ്റ്റാൻഡിലേയ്ക്ക് പ്രവേശിക്കുകയും അതുവഴി തന്നെ തിരിച്ച് പോകേണ്ടതുമാണ്.
പട്ടിക്കാട് ഭാഗത്ത് നിന്നും വരുന്ന സ്റ്റേജ് കാര്യേജ് ബസുകൾ മാനത്ത് മംഗലം ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞു ആയിഷ കോംപ്ലക്സ് ജംഗ്ഷൻ വഴി മൂസക്കുട്ടി സ്റ്റാൻഡിൽ പ്രവേശിക്കേണ്ടതും അത് വഴി തന്നെ തിരിച്ച് പോകേണ്ടതുമാണ്.
ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് ശേഷം സബ്രീന ജംഗ്ഷൻ വഴി ബസുകൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
