
Perinthalmanna Radio
Date: 29-11-2024
പെരിന്തൽമണ്ണ: മേലാറ്റൂര്‍ അസിസ്റ്റന്റ് എഞ്ചിനീയറുടെ കീഴില്‍ വരുന്ന മുള്ള്യാകുര്‍ശ്ശി- പാണ്ടിക്കാട് റോഡില്‍ പട്ടിക്കാട് മുതല്‍ ആക്കപറമ്പ് വരെ നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ നാളെ (നവംബര്‍ 30) മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത് വരെ ഇത് വഴിയുള്ള ഗതാഗതം നിരോധിച്ചു. പാണ്ടിക്കാട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ ആക്കപറമ്പ്- മേലാറ്റൂര്‍ വഴിയും പെരിന്തല്‍മണ്ണ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ കാര്യവട്ടം- മേലാറ്റൂര്‍ വഴിയും പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
