തകർന്നു കിടക്കുന്ന ജൂബിലി റോഡ് മരാമത്ത് വകുപ്പിന് കൈമാറണമെന്ന് പ്രതിപക്ഷം

Share to

Perinthalmanna Radio
Date: 29-11-2024

പെരിന്തൽമണ്ണ:  പാടേ തകർന്നു തരിപ്പണമായി കിടക്കുന്ന പെരിന്തൽമണ്ണ നഗരത്തിലെ പ്രധാന ബൈപാസ് റോഡായ ജൂബിലി റോഡ് മരാമത്ത് വകുപ്പിന് കൈമാറണമെന്ന് നഗരസഭാ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ പ്രമേയം. കോഴിക്കോട്- പാലക്കാട് ദേശീയ പാതയെയും പെരുമ്പിലാവ്- നിലമ്പൂർ സംസ്ഥാന പാതയെയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡാണിത്. എന്നാൽ റോഡ് മരാമത്ത് വകുപ്പിന് കൈമാറേണ്ടതില്ലെന്നും നഗരസഭാ ഫണ്ട് ഉപയോഗിച്ച് നവീകരിക്കുമെന്നും ഭരണപക്ഷം നിലപാടെടുത്തു. ഇന്നലെ നടന്ന കൗൺസിൽ യോഗമാണ് ജൂബിലി റോഡിന്റെ കാര്യത്തിൽ പ്രക്ഷുബ്‌ധമായത്. റോഡിലൂടെ യാത്ര അസാധ്യമാണെന്നും അടിയന്തരമായി അറ്റകുറ്റപ്പണിയെങ്കിലും നടത്തണമെന്നും പ്രതിപക്ഷത്തു നിന്ന് പച്ചീരി നാസർ, പത്തത്ത് ജാഫർ എന്നിവർ ആവശ്യപ്പെട്ടു. എന്നാൽ റോഡിനു വേണ്ടി 1.76 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും ഇത് ഉപയോഗിച്ച് നവീകരിക്കുമെന്നും ചെയർമാൻ പി.ഷാജി പറഞ്ഞു. മുൻപ് പല തവണ മരാമത്ത് വകുപ്പിനോട് റോഡ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് കൗൺസിൽ പ്രമേയം പാസാക്കിയിരുന്നതാണെന്നും ഫലമുണ്ടായിട്ടില്ലെന്നും അംഗങ്ങൾ പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Leave a Reply

Your email address will not be published. Required fields are marked *