ചെരക്കാപറമ്പിൽ രണ്ടുപേർക്ക് കുറുക്കന്റെ കടിയേറ്റു

Share to


Perinthalmanna Radio
Date: 29-11-2025

അങ്ങാടിപ്പുറം ∙ ചെരക്കാപറമ്പിൽ കുറുക്കന്റെ ആക്രമണത്തിൽ രണ്ടുപേർക്ക് പരുക്കേറ്റു. ചെരക്കാപറമ്പ് ചോലക്കുളത്തിനു സമീപത്തു നിന്നാണ് ഫിറോസ് കക്കാട്ടിൽ, അലവി കല്ലായി എന്നിവർക്ക് കടിയേറ്റത്. അലവി കല്ലായിക്ക് കാലിനും കയ്യിനും കടിയേറ്റിട്ടുണ്ട്. രണ്ടുപേരും മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.

കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. വഴിപ്പാറ, വലിയ വീട്ടിൽപടി എന്നീ സ്ഥലങ്ങളിൽ കുറുക്കന്മാരുടെയും പന്നികളുടെ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാർ പറയുന്നത്. രണ്ടു ദിവസം മുൻപ് വലിയവീട്ടിൽ പടിയിൽ റോഡരികിൽ കുറുക്കനെ ചത്തനിലയിൽ കണ്ടെത്തിയിരുന്നു. ഈ ഭാഗങ്ങളിൽ സന്ധ്യ മയങ്ങിയാൽ വീടിനു പുറത്തിറങ്ങാൻ പോലും ഭയമാണെന്ന് നാട്ടുകാർ പറയുന്നു.

മാസങ്ങൾക്കു മുൻപ് അങ്ങാടിപ്പുറം തിരൂർക്കാട് തൊഴിലുറപ്പ് ജോലിക്ക് പോയ സ്ത്രീക്ക് കുറുക്കന്റെ കടിയേൽക്കുകയും ചികിത്സയിലിരിക്കെ മരിക്കുകയും ചെയ്തിരുന്നു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *