ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റിന്റെ വാർഷിക ജനറൽ ബോഡി യോഗം നടന്നു

Share to

Perinthalmanna Radio
Date: 29-12-2024

പെരിന്തൽമണ്ണ: മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റിന്റെ വാർഷിക ജനറൽ ബോഡി യോഗം നടന്നു. രാവിലെ 10 മണിയോട് കൂടെ തറയിൽ ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ച് നടന്ന പരിപാടി പെരിന്തൽമണ്ണ നഗരസഭ ചെയർ പേഴ്സൺ നസീറ ടീച്ചർ ഉദ്ഘാടനം ചെയ്തു. പെരിന്തൽമണ്ണ തഹസിൽദാർ ഹാരിസ് കപ്പൂർ മുഖ്യാതിഥിയായ ചടങ്ങിൽ യൂണിറ്റിലെ പ്രവർത്തകരേയും, വിവിധ മേഖലയിൽ നിന്നുള്ള കാരുണ്യ പ്രവർത്തകരേയും ആദരിച്ചു. ട്രോമാ കെയറിന്റെ പ്രവർത്തനങ്ങൾക്ക് ഊർജ്ജം നൽകുന്നതിന് വേണ്ടി നാലകത്ത് ഗ്രാനൈറ്റ്സ്, യൂണിറ്റിനായി നൽകിയ വിവിധ രക്ഷാ പ്രവർത്തന ഉപകരണങ്ങൾ പെരിന്തൽമണ്ണ ഡെപ്യൂട്ടി തഹസിൽദാർ മണികണ്ഠൻ  യൂണിറ്റിന് കൈമാറി. നഗരസഭ പ്രതിപക്ഷ നേതാവ് പച്ചീരി ഫാറൂഖ് മുഖ്യ പ്രഭാഷണം നടത്തി. യൂണിറ്റ് ലീഡർ ഷുഹൈബ് മാട്ടായ റിപ്പോർട്ട്‌ അവതരിപ്പിച്ചു. ശേഷം മലപ്പുറം ജില്ലാ ട്രോമാ കെയർ ജില്ലാ ജോയിൻ സെക്രട്ടറി അഷ്‌റഫ്‌ വണ്ടൂരിന്റെ നേതൃത്വത്തിൽ നടന്ന പുതിയ കമ്മറ്റി തിരഞ്ഞെടുപ്പിൽ 15 അംഗ കമ്മറ്റി രൂപീകരിക്കുകയും യൂണിറ്റ് ലീഡറായി ജബ്ബാർ ജൂബിലിയെ തിരഞ്ഞെടുക്കുകയും ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് ഷഫീദ് പാതായിക്കര അധ്യക്ഷത വഹിച്ച യോഗത്തിൽ റഹീസ് കുറ്റീരി സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലാ ട്രോമാ കെയർ ജില്ലാ സെക്രട്ടറി പ്രതീഷ്. കെ. പി, ഡോ. നിലാർ മുഹമ്മദ്, ഡോ. വി.യു സീതി, ഡോ. ജലീൽ, എസ്. ഐ ഷിജോ തങ്കച്ചൻ, നിലമ്പൂർ സൗത്ത് എസ്. എഫ്.ഒ രഞ്ജിത്ത്, ഡെപ്യൂട്ടി തഹസിൽദാർ മണികണ്ഠൻ, ക്ലീൻ സിറ്റി മാനേജർ സി. കെ വത്സൻ,സീനിയർ സിവിൽ പോലീസ് ഓഫീസർ സജി,   കുറ്റീരി മാനുപ്പ, ജവാദ് കുടുക്കൻ, നാസർ തൂത, ശിഹാബ്, മണികണ്ഠൻ, യാസർ എരവിമംഗലം എന്നിവർ പ്രസംഗിച്ചു. യൂണിറ്റ് വനിത കോർഡിനേറ്റർ അമ്പിളി ജിജൻ നന്ദി പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/G1EZoPPO7BGKJcREbdUair
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *