ജില്ലയിലെ 113 തദ്ദേശ സ്ഥാപനങ്ങളിൽ

107 ഇടത്തും അധ്യക്ഷ പദവിയിൽ യുഡിഎഫ്

Share to

Perinthalmanna Radio
Date: 29-12-2025

മലപ്പുറം ∙ ജില്ലയിലെ തദ്ദേശ സ്ഥാപന അധ്യക്ഷരെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ സമ്പൂർണ ആധിപത്യം. തിരഞ്ഞെടുപ്പ് പൂർത്തിയായ 113 തദ്ദേശ സ്ഥാപനങ്ങളിൽ യുഡിഎഫ്107 എണ്ണം നേടി. എൽഡിഎഫിന് 5 അധ്യക്ഷ പദവികൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 89 തദ്ദേശ സ്ഥാപനങ്ങളിൽ അധ്യക്ഷ കസേര സ്വന്തമാക്കിയ മുസ്‌ലിം ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടമാണ് കൈവരിച്ചത്. കോൺഗ്രസിന് 15 ഗ്രാമ പഞ്ചായത്തുകളിലുൾപ്പെടെ 18 ഇടത്ത് അധ്യക്ഷ സ്ഥാനം ലഭിച്ചു. ഭരണ സമിതികളുടെ കാലാവധി പൂർത്തിയായിട്ടില്ലാത്തതിനാൽ മംഗലം, തൃക്കലങ്ങോട്, വെട്ടം, തിരുനാവായ, ചോക്കാട് ഗ്രാമപഞ്ചായത്തുകളിലും വണ്ടൂർ, തിരൂർ ബ്ലോക്ക് പഞ്ചായത്തുകളിലും അധ്യക്ഷ തിരഞ്ഞെടുപ്പ് നടന്നിട്ടില്ല. യുഡിഎഫ് അംഗങ്ങൾ വിട്ടു നിന്നതിനാൽ ക്വാറം തികയാതെ തിരുവാലി പഞ്ചായത്തിലും തിരഞ്ഞെടുപ്പ് മാറ്റി. കഴിഞ്ഞ തവണ 70 പഞ്ചായത്തുകളും 9 നഗരസഭകളും 12 ബ്ലോക്ക് പഞ്ചായത്തുകളുമാണ് യുഡിഎഫിന്റെ കൈവശമുണ്ടായിരുന്നത്. 24 ഗ്രാമ പഞ്ചായത്തുകളും 3 നഗരസഭകളും 3 ബ്ലോക്ക് പഞ്ചായത്തുകളും ഭരിച്ചിരുന്നത് എൽഡിഎഫാണ്.

തദ്ദേശ അധ്യക്ഷ തിരഞ്ഞെടുപ്പ് പരീക്ഷയായിരുന്നെങ്കിൽ മുസ്‌ലിം ലീഗ് ഡിസ്റ്റിങ്ഷനോടെ പാസാകുമായിരുന്നു. ആകെ അധ്യക്ഷ പദവികളുടെ 80 ശതമാനത്തോളമാണ് ലീഗ് നേടിയത്. ജില്ലാ പഞ്ചായത്തിലും 4 നഗരസഭകളിലും 6 ബ്ലോക്കുകളിലും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികൾ ലീഗിനാണ്. മുപ്പതോളം ഗ്രാമ പഞ്ചായത്തുകളിലും രണ്ടു പദവികളിലും ലീഗ് പ്രതിനിധികളാണ്.എൽഡിഎഫ് ലഭിച്ച 5 അധ്യക്ഷ പദവികളും സിപിഎമ്മിനാണ്. വെളിയങ്കോട് പഞ്ചായത്തിലെ വൈസ് പ്രസിഡന്റ് പദവി മാത്രമാണ് സിപിഐയ്ക്ക് ജില്ലയിൽ ആകെ ലഭിച്ച ഭരണ പങ്കാളിത്ത
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *