പുലാമന്തോള്‍ യു.പിയില്‍ മരമില്ലിന് തീപിടിച്ചു

Share to


Perinthalmanna Radio
Date: 29-12-2025

പുലാമന്തോള്‍ : പുലാമന്തോള്‍ യു.പി ജുമാ മസ്ജിദിന് സമീപത്തുള്ള മരമില്ലിന് തീപിടിച്ച് വന്‍ നാശ നഷ്ടം. ആളപായമില്ല. ഏലംകുളം കുറുവക്കുന്നൻ മുഹമ്മദലിയുടെ ഉടമസ്ഥതയിലുള്ള മരമില്ലിനാണ് തീ പിടിച്ചത്. ഇന്ന് പുലര്‍ച്ചെ 2.30 മണിയോടെയാണ് മരമില്ലിന് തീ പിടിച്ചതായി നാട്ടുകാര്‍ കണ്ടത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണ, പട്ടാമ്പി, മലപ്പുറം സ്റ്റേഷനുകളില്‍ നിന്നും 4 ഫയര്‍ ഫോഴ്സ് സംഘങ്ങള്‍ എത്തിയാണ് തീ അണച്ചത്. പുലാമന്തോളില്‍ നിന്നും ഇലക്ട്രിസിറ്റി ജീവനക്കാരെത്തി വൈദ്യുതി വിച്ഛേദിച്ചു. മരമില്ലിലിന് രണ്ട് ദിവസം അവധി ആയിരുന്നതായും നാട്ടുകാര്‍ പറഞ്ഞു. വിദേശ മരത്തടികളും, മിഷിനറികളും ഉള്‍പ്പടെ 2 കോടിയോളം രൂപയുടെ നാശനഷ്ടം സംഭവിച്ചതായും പറയുന്നു.
———————————————
Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *