
Perinthalmanna Radio
Date: 29-12-2025
വളാഞ്ചേരി: അറ്റകുറ്റ പണികൾക്കായി തിരുവേഗപ്പുറ പാലം ജനുവരി 1 അർദ്ധരാത്രി മുതൽ അടച്ചിടും. പാലത്തിലൂടെയുള്ള ഗതാഗതം 30 ദിവസത്തേക്കാണ് പൂർണ്ണമായും നിരോധിച്ചത്. ഇന്ന് ചേർന്ന ജന പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. എല്ലാവിധ വാഹനങ്ങളും നിരോധിച്ച് അറ്റകുറ്റപ്പണികൾ എത്രയും വേഗം പൂർത്തിയാക്കുകയാണ് ലക്ഷ്യം. പട്ടാമ്പി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ കൊപ്പം നടുവട്ടം വഴിയും വളാഞ്ചേരി ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ പൂക്കാട്ടിരി, വെങ്ങാട്, ഓണപ്പുട, പുലാമന്തോൾ വഴിയും ഉപയോഗിക്കണമെന്ന് അധികൃതർ അറിയിച്ചു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
