
Perinthalmanna Radio
Date: 30-01-2025
പെരിന്തൽമണ്ണ: പഞ്ചായത്ത്, വനം വന്യ ജീവി വകുപ്പ്, ഹരിത കേരള മിഷൻ എന്നിവയുടെ നേതൃത്വത്തിൽ മാലിന്യ മുക്ത നവ കേരളം പദ്ധതിയുടെ ഭാഗമായി കൊടികുത്തിമല ടൂറിസം കേന്ദ്രത്തെ ഹരിത ടൂറിസം കേന്ദ്രമാക്കി ഇന്ന് രാവിലെ 11.30ന് മന്ത്രി വി.അബ്ദുറഹിമാൻ പ്രഖ്യാപിക്കും. പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സോഫിയ ആധ്യക്ഷ്യം വഹിക്കും.
ഇന്ന് നടക്കുന്ന പരിപാടിയുമായി ബന്ധപ്പെട്ട് എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയ ജനപ്രതിനിധികളോട് കൂടിയാലോചന നടത്തിയിട്ടില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് ഏകാധിപത്യ രീതിയിലാണ് തീരുമാനിച്ചതെന്നും മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. ലീഗ് ജനപ്രതിനിധികളും പ്രവർത്തകരും ചടങ്ങ് ബഹിഷ്കരിക്കും. നിയോജക മണ്ഡലം പ്രസിഡന്റ് എ.കെ. നാസർ ഉദ്ഘാടനം ചെയ്തു. വി.പി.റഷീദ് ആധ്യക്ഷ്യം വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുസ്തഫ, എം.ടി.അഫ്സൽ, പി.ടി.ഹൈദ്രസ് ഹാജി, കെ.പി.ഹുസൈൻ, പി.ടി.സക്കീർ, കെ.കെ.ജാഫർ, വി.മുസ്തഫ, പി.ടി.സിദ്ദീഖ് തുടങ്ങിയവർ പ്രസംഗിച്ചു. രണ്ടു ദിവസം മുൻപാണ് ചടങ്ങ് നടത്തണമെന്ന് അധികൃതർ ആവശ്യപ്പെട്ടതെന്നും അന്നു തന്നെ എംഎൽഎയെ ക്ഷണിക്കാൻ ശ്രമിച്ചെന്നും ഇന്ന് സ്ഥലത്ത് ഉണ്ടാകില്ലെന്ന വിവരമാണു ലഭിച്ചതെന്നും പ്രസിഡന്റ് അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
