മൂന്ന് പേരെ കാപ്പ ചുമത്തി ജില്ലയിൽ പ്രവേശനവിലക്ക് ഏർപ്പെടുത്തി

Share to

Perinthalmanna Radio
Date: 30-01-2025

പെരിന്തൽമണ്ണ∙ വിവിധ ക്രിമിനൽ കേസുകളിലെ പ്രതികളായ 3 പേർക്ക് കാപ്പ ചുമത്തി ജില്ലയിൽ പ്രവേശനവിലക്ക് ഏർപ്പെടുത്തി. ബിടാത്തി ചോരമ്പറ്റ വീട്ടിൽ മുഹമ്മദ് റാഷിദ് (34), വാഴേങ്കട കോരങ്കോട് കുനിയൻകാട്ടിൽ മുഹമ്മദ് ഷാനിഫ് (38), അങ്ങാടിപ്പുറം പുത്തനങ്ങാടി ചോരിക്കാവുങ്ങൽ സെബിൻ വർഗീസ്(26) എന്നിവരെയാണ് കാപ്പ ചുമത്തി നാടുകടത്തിയത്. 

ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. തൃശൂർ റേഞ്ച് ഡപ്യൂട്ടി ഇൻസ്പെക്ടർ ആണ് ഉത്തരവിറക്കിയത്. 6 മാസക്കാലത്തേക്കാണ് ഇവർക്ക് ജില്ലയിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്. ഈ കാലയളവിൽ ജില്ലയിൽ പ്രവേശിക്കുന്നത് 3 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ജില്ലയിൽ കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി ശക്തമായ നടപടികൾ സ്വീകരിച്ചു വരുന്നതായും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *