കൊടികുത്തിമല ടൂറിസം കേന്ദ്രത്തെ ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചു

Share to

Perinthalmanna Radio
Date: 30-01-2025

പെരിന്തൽമണ്ണ: താഴെക്കോട് ഗ്രാമ പഞ്ചായത്തിലെ കൊടികുത്തിമല എക്കോ ടൂറിസം കേന്ദ്രം ഹരിത ടൂറിസം കേന്ദ്രമായി കായിക- ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ പ്രഖ്യാപിച്ചു. മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിനുമായി ബന്ധപെട്ടു ജില്ലയിലെ എല്ലാ ടൂറിസം കേന്ദ്രങ്ങളും ഹരിത ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് പ്രഖ്യാപനം. നിലമ്പൂരിലെ തേക്ക് മ്യൂസിയം ഹരിത ടൂറിസം മേഖലയായി കഴിഞ്ഞ ദിവസം മന്ത്രി പ്രഖ്യാപിച്ചിരുന്നു.

വനം- വന്യജീവി വകുപ്പ്, ഹരിത കേരളം മിഷന്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ് താഴെക്കോട് കൊടി കുത്തിമല ഹരിത ടുറിസം കേന്ദ്രമായി പ്രഖ്യാപിച്ചത്. ഹരിത വിദ്യാലയം പദവി നേടിയ പഞ്ചായത്തിലെ വിദ്യാലയങ്ങള്‍ക്ക് കായിക മന്ത്രി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി. ഹരിത കലാലയം പുരസ്‌കാരം ഇ.എം.എസ് കോളേജ് ഓഫ് പാര മെഡിക്കല്‍സ് ഏറ്റുവാങ്ങി. പഞ്ചായത്തിലെ എല്ലാ ഘടക സ്ഥാപനങ്ങള്‍ക്കും ഹരിത ഓഫീസ് സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറി.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സോഫിയ കെ.പി ചടങ്ങില്‍ അധ്യക്ഷയായി. ഹരിത കേരളം മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ ജിതിന്‍ ടി.വി.എസ്,  സി.ഡി.എസ് പ്രസിഡന്റ് രാജേശ്വരി, ശ്യാമ പ്രസാദ്, സി പി എം പ്രതിനിധി അഫ്‌സല്‍, ഐ എന്‍ സി പ്രതിനിധി ഹമീദ്, ഫോറസ്റ്റ് ഓഫീസര്‍ അരുണ്‍ ദേവ്  എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് മെമ്പര്‍ ഫാറൂഖ് സ്വാഗതവും ഐ.ആര്‍.ടി.സി കോഓര്‍ഡിനേറ്റര്‍ ജിജോഷ് നന്ദിയും പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *