മോട്ടർ വാഹന വകുപ്പിന്റെ ഒറ്റത്തവണ നികുതി തീർപ്പാക്കൽ നാളെ അവസാനിക്കും

Share to

Perinthalmanna Radio
Date: 30-03-2025

മലപ്പുറം: മോട്ടർ വാഹന വകുപ്പിന്റെ ഒറ്റത്തവണ നികുതി തീർപ്പാക്കൽ പദ്ധതി നാളെ അവസാനിക്കും. ഈദുൽ ഫിത്ർ അവധി ദിവസമാണെങ്കിലും ജില്ലയിലെ എല്ലാ ആർടി ഓഫിസുകളിലും നാളെ സ്പെഷൽ കൗണ്ടർ പ്രവർത്തിപ്പിക്കും. എല്ലാ ഓഫിസുകളിലും ഹെഡ് അക്കൗണ്ടന്റ്, ക്ലാർക്ക്, ഓഫിസ് അറ്റൻഡന്റ് എന്നിവരടങ്ങുന്ന ഉദ്യോഗസ്ഥരെ നിയമിച്ചാണു സ്പെഷൽ കൗണ്ടർ പ്രവർത്തിക്കുക. മലപ്പുറം ആർടി ഓഫിസ്, തിരൂരങ്ങാടി, പൊന്നാനി, തിരൂർ, നിലമ്പൂർ, പെരിന്തൽമണ്ണ, കൊണ്ടോട്ടി സബ് ആർടിഒ ഓഫിസുകളിലും രാവിലെ 10 മുതൽ വൈകിട്ടു 5 വരെ പ്രത്യേക കൗണ്ടർ പ്രവർത്തിക്കുമെന്ന് ജില്ലാ ആർടിഒ ബി.ഷഫീഖ് അറിയിച്ചു.

പഴയ വാഹനത്തിന്മേലുള്ള നികുതി കുടിശിക തീർക്കാനും 2020 മാർച്ച് 31ന് ശേഷം ടാക്സ് അടക്കാൻ കഴിയാത്ത വാഹനം ഉപയോഗശൂന്യമാകുകയോ, വിറ്റു പോയെങ്കിലും രേഖയിൽ ഉടമസ്ഥത മാറാതിരിക്കുകയോ വാഹനത്തെക്കുറിച്ച് യാതൊരു വിവരവും ഇല്ലാതിരിക്കുകയോ ആണെങ്കിൽ അവയുടെ നികുതി കുടിശിക ചുരുങ്ങിയ നിരക്കിൽ ഒറ്റത്തവണ പദ്ധതിയിലൂടെ അടച്ച് എന്നെന്നേക്കുമായി ബാധ്യത അവസാനിപ്പിക്കാനുമെല്ലാം പദ്ധതി വഴി സാധ്യമാവും. ഈ അവസരം ഇനി ഉണ്ടാവില്ലെന്നും പൊതുജനങ്ങൾ ഇതു പരമാവധി പ്രയോജനപ്പെടുത്തണമെന്നും ആർടിഒ പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/J7NWdxCLJpk9T56B3gQkSz
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *