
Perinthalmanna Radio
Date: 30-04-2024
പെരിന്തൽമണ്ണ: ലൈസൻസിന് അപേക്ഷിച്ചവരുടെ ഡ്രൈവിങ് ടെസ്റ്റിനുള്ള സ്ലോട്ട് റദ്ദാക്കിയതിനെത്തുടർന്ന് വനിതകളടക്കമുള്ള അപേക്ഷകർ പ്രതിഷേധവുമായി പെരിന്തൽമണ്ണ സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസിലെത്തി. കഴിഞ്ഞ ജനുവരി മുതൽ ലൈസൻസിന് അപേക്ഷിച്ചവരിൽ മേയ്, ജൂൺ, ജൂലായ് മാസങ്ങളിൽ അനുവദിച്ച സ്ലോട്ടാണ് റദ്ദാക്കിയത്.
കഴിഞ്ഞദിവസം അപേക്ഷകരുടെ മൊബൈൽ ഫോണുകളിലേക്ക് സന്ദേശമായാണ് സ്ലോട്ട് റദ്ദാക്കിയ വിവരമെത്തിയത്. തുടർന്നാണ് വനിതകളും വിദ്യാർഥികളുമടക്കമുള്ളവർ പെരിന്തൽമണ്ണ ബൈപ്പാസ് ബസ് സ്റ്റാൻഡിനടുത്തെ ഓഫീസിൽ പ്രതിഷേധവുമായെത്തിയത്. കോവിഡ് മൂലം റദ്ദാക്കിയെന്നായിരുന്നു അപേക്ഷകർക്ക് മൊബൈൽ സന്ദേശം ലഭിച്ചത്. 1500-ഓളം അപേക്ഷകൾ റദ്ദാക്കിയതായാണ് വിവരം. ഇവർക്കിനി ഡ്രൈവിങ് ടെസ്റ്റിന് അവസരം ലഭിക്കണമെങ്കിൽ പുതിയ അപേക്ഷ നൽകി കാത്തിരിക്കേണ്ട സ്ഥിതിയാണ്.
ലൈസൻസ് എടുത്ത് വിദേശത്ത് പോകാൻ കാത്തിരുന്നവർക്കും വിവിധ ജോലിക്കാരടക്കമുള്ളവർക്കുമാണ് ടെസ്റ്റിനുള്ള അവസരം നഷ്ടപ്പെട്ടത്. പ്രതിഷേധിച്ച അപേക്ഷകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജോയിന്റ് ആർ.ടി.ഒ. മേൽ ഓഫീസുകളിലേക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ദിവസവും 120 പേർക്ക് ഡ്രൈവിങ് ടെസ്റ്റ് നടത്തിയിരുന്നത് മേയ് മുതൽ 30 പേർക്കായി നിജപ്പെടുത്തിയിട്ടുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
