
Perinthalmanna Radio
Date: 30-04-2024
എസ്എസ്എൽസി പരീക്ഷാഫലം മെയ് 8ന്. 70 ക്യാമ്പുകളിലായി നടന്ന മൂല്യ നിർണയത്തിന്റെ ടാബുലേഷനും ഗ്രേസ് മാർക്കും അടക്കമുള്ള നടപടികൾ പൂർത്തിയാക്കിയതായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലങ്ങൾ മെയ് 9ന് പ്രസിദ്ധീകരിക്കും.
കഴിഞ്ഞ വർഷത്തേക്കാൾ 11 ദിവസം മുമ്പാണ് ഈ വർഷം ഫലം പ്രഖ്യാപിക്കുന്നത്. ഏപ്രിൽ 3 മുതൽ 20 വരെ ആയിരുന്നു എസ്എസ്എൽസി മൂല്യനിർണയം. 24 വരെ ഹയർ സെക്കൻഡറി മൂല്യനിർണയവും നടന്നു. പരീക്ഷാ നടപടികൾ പരാതിരഹിതമായി നടത്താൻ കഴിഞ്ഞുവന്നാണ് മന്ത്രി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ അറിയിച്ചത്. AI അധ്യാപക പരിശീലനത്തിന് കേരളത്തിൽ തുടക്കമായെന്നും പദ്ധതിയിലൂടെ 80,000 അധ്യാപകർക്ക് പരിശീലനം നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
