ജില്ലാ ആശുപത്രിയിൽ പാർക്കിങ് ഫീസ് കുത്തനെ കൂട്ടിയതിനെതിരെ പ്രതിഷേധം

Share to

Perinthalmanna Radio
Date: 30-04-2025

പെരിന്തൽമണ്ണ: ജില്ല ആശുപത്രിയിൽ പാർക്കിങ് ഫീസ് കുത്തനെ കൂട്ടിയതിനെതിരെ പ്രതിഷേധവുമായി യൂത്ത് ലീഗ്. നേരത്തെ ഇരു ചക്ര വാഹനങ്ങൾക്ക് അഞ്ചു രൂപ ഓട്ടോകൾക്ക് പത്തു രൂപ, കാറുകളടക്കം നാലു ചക്ര വാഹനങ്ങൾക്ക് 20 രൂപ എന്നിങ്ങനെ ആയിരുന്നു നിരക്ക്. ഇത് കുത്തനെ കൂട്ടി. നിലവിൽ ഇരുചക്ര വാഹനങ്ങൾക്ക് പത്തു രൂപയും നാലുചക്ര വാഹനങ്ങൾക്ക് 40 രൂപയും നൽകണം.

ജില്ല പഞ്ചായത്ത് പ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ആരോഗ്യ ഉദ്യോഗസ്ഥരും അടങ്ങുന്ന ഹോസ്പിറ്റൽ മാനേജ്‌മെൻ്റ് കമ്മിറ്റി (എച്ച്.എം.സി)യിൽ ചർച്ച ചെയ്താണ് നിരക്ക് വർധിപ്പിച്ചത്. അതേ സമയം അടിയന്തരമായി പരിഹരിക്കേണ്ട ഓട്ടേറെ വിഷയങ്ങളുണ്ടെന്നും അവ ഓരോന്നായി പരിഹരിക്കാൻ ശ്രമിക്കുകയാണെന്നും ആശുപത്രി സൂപ്രണ്ട് ഡോ. ഷീനലാൽ, ആർ.എം.ഒ ഡോ. ദീപക് കെ. വ്യാസ് എന്നിവർ പരാതിക്കാരെ അറിയിച്ചു. ആദ്യം സെപ്റ്റിക് ടാങ്ക് പ്രശ്‌നം പരിഹരിക്കണം. കുടിവെള്ള പ്രശ്നം പരിഹരിക്കാനും ശ്രമം നടത്തുന്നുണ്ട്. പാർക്കിങ് ഫീസുമായി ബന്ധപ്പെട്ട പരാതി പരിശോധിക്കാമെന്നും ആശുപത്രി അധികൃതർ പരാതിക്കാർക്ക് ഉറപ്പു നൽകി.

®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *