തൃശ്ശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും

Share to

Perinthalmanna Radio
Date: 30-04-2025

തൃശ്ശൂർ പൂരത്തിന് ബുധനാഴ്ച വർണാഭമായ കൊടിയേറ്റം. രാവിലെ പതിനൊന്നരയോടെ തിരുവമ്ബാടിയിലും പന്ത്രണ്ടരയോടെ പാറമേക്കാവിലും പൂരക്കൊടി ഉയരും.

എട്ടു ഘടകക്ഷേത്രങ്ങളിലും ബുധനാഴ്ച തന്നെയാണ് കൊടിയേറ്റം. മേയ് ആറിനാണ് തൃശ്ശൂർ പൂരം. മേയ് അഞ്ചിന് പൂരത്തിന് നാന്ദികുറിച്ച്‌ വടക്കുന്നാഥക്ഷേത്രം തെക്കേഗോപുരം തുറന്നിടും. മേയ് നാലിന് സാംപിള്‍ വെടിക്കെട്ട് നടക്കും.

Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *