ജൂബിലി റോഡ് നവീകരണം; നാളെ മുതൽ ഗതാഗത നിയന്ത്രണം

Share to

Perinthalmanna Radio
Date: 30-04-2025

പെരിന്തൽമണ്ണ: ജൂബിലി റോഡിൽ നടപ്പാക്കുന്ന നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. പൈപ്പുകൾ സ്ഥാപിക്കുന്ന പ്രവർത്തനം പൂര്‍ത്തിയാക്കിയതായി നഗരസഭ ചെയർമാൻ പി. ഷാജി അറിയിച്ചു.

ഇതിന് തുടർന്നുള്ള ഘട്ടമായ ഡ്രൈനേജ് സംവിധാനവും കൾവർട്ടുകളുടെ വീതി വർധിപ്പിക്കുന്ന പ്രവർത്തികളും നാളെ മുതൽ ആരംഭിക്കും. നിലവിലുള്ള രണ്ട് കൾവർട്ടുകൾ വീതി വർധിപ്പിക്കുന്ന പ്രവൃത്തി ആയതിനാൽ ഭാഗികമായി മാത്രമേ ഗതാഗത സൗകര്യം സാധ്യമാവുയുള്ളൂ. അത് കൊണ്ട് തന്നെ ഇത് വഴി ഭാഗിക ഗതാഗത നിയന്ത്രണം അനിവാര്യമായതായും അദ്ദേഹം പറഞ്ഞു.

ബസുകൾ ഒഴികെയുള്ള ഹെവി വാഹനങ്ങൾ, അടുത്ത അറിയിപ്പ് ലഭിക്കുന്നത് വരെ ജൂബിലി റോഡ് ഒഴിവാക്കി മറ്റു പാതകളിലൂടെ പോകുവാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും ചെയർമാൻ അറിയിച്ചു. എത്രയും വേഗത്തിൽ മികച്ച റോഡാക്കി ജൂബിലി റോഡിനെ മാറ്റുവാനുള്ള നഗരസഭയുടെ പ്രവർത്തനങ്ങളോട് ജനങ്ങള്‍ സഹകരിക്കണമെന്നും നഗരസഭ ചെയർമാൻ അഭ്യർത്ഥിച്ചു.

®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *