സ്‌കൂളുകളിലെ വാഹനങ്ങളുടെ സുരക്ഷാപരിശോധന തുടങ്ങി

Share to

Perinthalmanna Radio
Date: 30-05-2024

പെരിന്തൽമണ്ണ: പുതിയ അധ്യയന വർഷത്തിൽ സ്‌കൂളുകൾ തുറക്കുന്നതിന്റെ മുന്നോടിയായി താലൂക്കിൽ സ്‌കൂൾ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പരിശോധന തുടങ്ങി.

പരിശോധനയ്‌ക്ക് മുന്നോടിയായി സ്‌കൂൾ വാഹന ഡ്രൈവർമാർക്ക് സുരക്ഷാ പരിശോധനാ ക്ലാസും സംഘടിപ്പിച്ചിരുന്നു.

പരിശോധനയിൽ സ്‌കൂൾ വാഹനങ്ങളുടെ സ്‌പീഡ് ഗവർണർ, ജിപിഎസ് എന്നിവയുടെ പ്രവർത്തനക്ഷമതയും ഫിറ്റ്‌നസ് പരിശോധനയും നടത്തി. സ്‌കൂൾ വാഹനങ്ങൾ വിദ്യാവാഹൻ ആപ്പിൽ റജിസ്‌ട്രേഷൻ ന‌ടത്തിയെന്നതും പരിശോധനയിൽ ഉറപ്പു വരുത്തി.

പെരിന്തൽമണ്ണ ബൈപാസിൽ നടന്ന പരിശോധനയിൽ ഇരുനൂറോളം വാഹനങ്ങളുടെ സാങ്കേതിക പരിശോധന ഇന്നലെ നടത്തി. പരിശോധനയിൽ അപാകതകൾ കണ്ടെത്തിയ മുപ്പതോളം വാഹനങ്ങൾ പുനഃപരിശോധനയ്‌ക്കായി മടക്കി അയച്ചു. അപാകതകളില്ലാത്ത വാഹനങ്ങൾക്ക് ചെക്ക്‌ഡ് സ്‌റ്റിക്കർ പതിച്ചു നൽകി.

പരിശോധനയ്‌ക്ക് പെരിന്തൽമണ്ണ എംവിഐ പി.ജെ.റെജി, എഎംവിഐമാരായ എം.മയിൽരാജ്, കെ.ശ്രീജേഷ്, പി.പ്രജീഷ്, എൻ.പ്രേംകുമാർ എന്നിവർ നേതൃത്വം നൽകി. വരും ദിവസങ്ങളിലും പരിശോധന തുടരും. താലൂക്കിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വാഹനങ്ങൾ പരിശോധനയ്‌ക്ക് ഹാജരാക്കി സ്‌റ്റിക്കർ നേടണമെന്ന് ജോ.ആർടിഒ എം.രമേഷ് അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *