
Perinthalmanna Radio
Date: 30-05-2024
പെരിന്തൽമണ്ണ: വിവിധ റെയിൽവേ സ്‌റ്റേഷനുകളിൽ നടപ്പാക്കുന്ന അമൃത ഭാരത് പദ്ധതിയുടെ നിർമാണ പുരോഗതി വിലയിരുത്തുന്നതിനായി ഡിവിഷനൽ റെയിൽവേ മാനേജർ അരുൺകുമാർ ചതുർവേദിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം സന്ദർശനം നടത്തി.പാലക്കാട് ഡിവിഷനിൽ അമൃത് ഭാരത് പദ്ധതി പ്രകാരം നവീകരണം നടക്കുന്ന അങ്ങാടിപ്പുറം, നിലമ്പൂർ റോഡ്, ഷൊർണൂർ ജംക്‌ഷൻ, ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനുകളിലെ വികസന പദ്ധതികളുടെ പുരോഗതി സംഘം പരിശോധിച്ചു. അങ്ങാടിപ്പുറത്ത് 13.76 കോടി രൂപയുടെയും നിലമ്പൂർ റോഡിൽ 8.03 കോടി രൂപയുടെയും ഷൊർണൂർ ജംക്‌ഷനിൽ 20.59 കോടി രൂപയുടെയും ഒറ്റപ്പാലത്ത് 10.76 കോടി രൂപയുടെയും പ്രവൃത്തികളാണു നടക്കുന്നത്.
അടിസ്ഥാന സൗകര്യങ്ങളും യാത്രക്കാരുടെ സൗകര്യങ്ങളും വർധിപ്പിക്കുന്നതിന് അനുവദിച്ച ഫണ്ടുകൾ മികച്ച രീതിയിൽ ചെലവഴിക്കുന്നുവെന്ന് ഉറപ്പാക്കുകയാണു സന്ദർശന ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു. നിലമ്പൂർ റോഡ് – പാലക്കാട് ജംക്‌ഷൻ സെക്‌ഷന്റെ ട്രെയ്‌ലിങ് വിൻഡോ പരിശോധനയും നടത്തി.
അമൃത് ഭാരത് പദ്ധതി നടപ്പാക്കുന്ന സ്റ്റേഷനുകൾ ആധുനികവും കാര്യക്ഷമവുമായ റെയിൽവേ ഹബ്ബുകളാക്കി ഉയർത്തുമെന്ന് ഡിആർഎം പറഞ്ഞു. പാലക്കാട് ഡിവിഷനു കീഴിൽ 16 സ്‌റ്റേഷനുകളിലാണു നവീകരണ പ്രവൃത്തി നടക്കുന്നത്. എഡിആർഎം, ഡിവിഷനൽ സേഫ്റ്റി ഓഫിസർ എന്നിവരും മറ്റു ഡിവിഷനൽ ബ്രാഞ്ച് ഓഫിസർമാരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
