വേനല്‍മഴ ചതിച്ചില്ല; പെയ്തത് അധിക മഴ

Share to

Perinthalmanna Radio
Date: 30-05-2024

മലപ്പുറം: ഗുരുതര മഴക്കുറവില്‍ നിന്ന് മഴക്കൂടുതലെന്ന സ്ഥിതിയിലേക്ക് എത്തി ജില്ല. മാർച്ച്‌ ഒന്ന് മുതല്‍ മേയ് 29 വരെ 282.4 മില്ലീമീറ്റർ മഴ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് പ്രവചിച്ചപ്പോള്‍ ലഭിച്ചത് 381.8 മില്ലീമീറ്റർ.

വേനല്‍മഴയില്‍ 35 ശതമാനത്തിന്റെ വർദ്ധനവുണ്ട്. വേനല്‍മഴ ലഭിക്കുന്ന മാർച്ച്‌ ഒന്ന് മുതല്‍ മേയ് പകുതി വരെ ജില്ലയില്‍ 54 ശതമാനമായിരുന്നു മഴക്കുറവ്. 188.5 മില്ലീമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് പെയ്തത് 86.2 മില്ലീമീറ്റർ മഴ. മാർച്ചില്‍ മഴയില്‍ 68 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരുന്നത്. മേയ് 15ന് ശേഷം പല ദിവസങ്ങളിലായി ലഭിച്ച മഴയാണ് ജില്ലയിലെ മഴക്കുറവ് പരിഹരിച്ചത്. ഒരാഴ്ചയായി പെയ്ത കനത്ത മഴ അധിക മഴയിലേക്ക് കാര്യങ്ങളെത്തിച്ചു. ഇന്നലെ ജില്ലയില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും വ്യാപകമായി മഴ ലഭിച്ചിരുന്നില്ല. ജൂണ്‍ രണ്ട് വരെ യെല്ലോ അലേർട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും. സംസ്ഥാനത്ത് ഇടുക്കി, കോഴിക്കോട്, വയനാട് ഒഴികെ മറ്റെല്ലാ ഇടങ്ങളിലും അധിക മഴ ലഭിച്ചിട്ടുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *