അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്കിന്പരിഹാരമില്ലെങ്കിൽ സർവീസ് നിർത്തുമെന്ന് ബസ് ഉടമകൾ

Share to



Perinthalmanna Radio
Date: 30-05-2025

പെരിന്തൽമണ്ണ: അങ്ങാടിപ്പുറത്തെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കണ്ടില്ലെങ്കിൽ സ്വകാര്യ ബസുകൾ പെരിന്തൽമണ്ണയിലെ ബസ് സ്‌റ്റാൻഡിലെത്താതെ അങ്ങാടിപ്പുറത്ത് നിന്ന് മടങ്ങുമെന്നും സർവീസ് നിർത്തി വയ്‌ക്കുമെന്നും ബസ് ഉടമകൾ. കുറച്ചു ദിവസങ്ങളായി അങ്ങാടിപ്പുറത്തെ കുരുക്കിൽ കുടുങ്ങുന്നതു മൂലം സർവീസുകൾ പൂർത്തിയാക്കാനാവുന്നില്ല. ഗതാഗതക്കുരുക്ക് പരിഹരിക്കാനും റോഡിലെ തടസ്സങ്ങൾ നീക്കാനും അധികൃതർ കാര്യക്ഷമമായി ഇടപെടണം. അല്ലാത്തപക്ഷം നോട്ടിസ് നൽകി സർവീസ് നിർത്തി വയ്ക്കുമെന്ന് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
  ………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/HmjAvybRN1r4v9ivlkw83g
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *